ലണ്ടന്‍:വര്‍ഷത്തില്‍ ബ്രിട്ടന്‍ നല്‍കുന്ന സഹായധനത്തില്‍ 1ബില്യണിലധികം മയക്കുമരുന്നിനടിമയായവര്‍ക്കാണ് ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ട്. കൊക്കെയ്‌നും, ഹെറോയിനും സ്ഥിരമായി ഉപയോഗിക്കുന്ന 270,000 ആളുകളാണ് തൊഴില്‍ ചെയ്യാതെ സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യം കൊണ്ട് ജീവിച്ചുപോകുന്നത്.
സഹായധനത്തില്‍ വര്‍ഷം 162 ബില്യണ്‍ സ്വന്തമാക്കുന്നത് ക്രിമിനലുകളാണ്. ജയിലില്‍ നിന്നും പുറത്തുവന്നശേഷം തൊഴിലില്ലായ്മ വേദനം വാങ്ങി കഴിയുകയാണിവര്‍. കൂട്ടുകക്ഷി സര്‍ക്കാര്‍ നേരിടുന്ന സഹായധന വെല്ലുവിളി ഏത്രത്തോളം ഭീകരമാണെന്ന് ഈ റിപ്പോര്‍ട്ട് തെളിയിക്കുന്നു.
മയക്കുമരുന്നിനടിമയായവരെ ചികിത്സിക്കുകയാണ് വേണ്ടതെന്ന് ടാക്‌സ് പേയേഴ്‌സ് അലിയന്‍സിന്റെ വക്താവ് എമ്മ ബ്രൂണ്‍ പറയുന്നു. മയക്കുമരുന്നിനടിമയായവര്‍ക്ക് ചികിത്സ നല്‍കുന്ന രീതിയില്‍ സഹായ വ്യവസ്ഥ മാറ്റണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വര്‍ഷങ്ങളായി തുടരുന്ന ഈ സഹായധന സമ്പ്രദായം അപര്യാപ്തമാണെന്ന് തൊഴില്‍മന്ത്രി ക്രിസ് ഗ്രെയിലിംങ് പറഞ്ഞു. ജയിലില്‍ നിന്ന് പുറത്തിറങ്ങുന്ന തടവുകാര്‍ക്ക് ചെറിയ ജോലി കണ്ടെത്താന്‍ സഹായിക്കുന്നതിന് പകരം അവര്‍ക്ക് രാഷ്ട്രം പണം നല്‍കുകയാണ്. മിക്ക ആളുകളും വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് തന്നെ പോകുകയാണ്. ജയില്‍ ശിക്ഷകഴിഞ്ഞിറങ്ങുന്നവരെ നേര്‍വഴിയിലാക്കാന്‍ അവര്‍ക്ക് ജോലി കണ്ടെത്തി നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജയിലില്‍ നിന്നും പുറത്തിറങ്ങി 12 മാസത്തിനുശേഷവും ആഴ്ചയില്‍ 80 പൗണ്ട് സഹായധനം നേടുന്ന 49% കുറ്റവാളികളാണ് വെയില്‍സിലും ഇംഗ്ലണ്ടിലും ഉള്ളത്. ഇംഗ്ലണ്ടില്‍ സഹായധനം സ്വീകരിക്കുന്നവരില്‍ 337,000 ആളുകള്‍ കൊക്കൈന്‍, ഹെറോയിന്‍ അടിമകളാണ്. കൂടാതെ 20,000 കുടിയന്‍മാരാണ് ഡിസെബിലിറ്റി ബെനഫിറ്റ് കൊണ്ട് ജീവിച്ചുപോകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല