ലണ്ടന്‍: രാജ്യത്തെ സിക്ക് ലീവ് സംസ്‌കാരം അവസാനിപ്പിക്കുന്നതിനായുള്ള സുപ്രധാന നയങ്ങള്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഇന്ന് പ്രഖ്യാപിക്കും. രണ്ടാംലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും നിര്‍ണായക ചെലവുചുരുക്കല്‍ നടപടിയായിരിക്കും ഇതെന്ന് വിലയിരുത്തുന്നുണ്ട്.
നിലവിലെ ചിലവഴിക്കല്‍ പ്രക്രിയയില്‍ കാര്യമായ മാറ്റം വരുത്താനുദ്ദേശിക്കുന്ന നയങ്ങളായിരിക്കും പ്രഖ്യാപിക്കുക. രാജ്യത്തെ തകര്‍ന്നുകൊണ്ടിരിക്കുന്ന ക്ഷേമസങ്കല്‍പ്പത്തിന് കൂടുതല്‍ കരുത്തുപകരുന്ന നയങ്ങളായിരിക്കും പ്രധാനമന്ത്രി പ്രഖ്യാപിക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതിനിടെ നയപ്രഖ്യാപനത്തിനുമുമ്പു തന്നെ കാമറൂണിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തെ സാമ്പത്തിക നയങ്ങളോടുള്ള ചില ഉദ്യോഗസ്ഥരുടെ നിലപാടുമൂലം പാവപ്പെട്ടവര്‍ കൂടുതല്‍ നികുതി നല്‍കേണ്ട അവസ്ഥയിലാണെന്നും വിമര്‍ശകര്‍ വാദിക്കുന്നു.
എന്നാല്‍ രാജ്യത്ത് ജോലിചെയ്യാതെ മടിയന്‍മാരായിരിക്കുന്ന അഞ്ച് മില്യണ്‍ ആളുകളുണ്ടെന്ന വാദത്തെ അനുകൂലിക്കുന്നില്ലെന്ന് കാമറൂണ്‍ പറഞ്ഞു. നിലവിലെ സംവിധാനത്തില്‍ തന്നെയാണ് പ്രശ്‌നമെന്നും ഇത് പരിഹരിക്കാനാണ് ശ്രമിക്കുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല