ലണ്ടന്‍: യു.കെ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന ടോറികളുടെ ആവശ്യത്തെ ചില ക്യാബിനറ്റ് മന്ത്രിമാര്‍ പിന്തുണയ്ക്കുന്നതായി റിപ്പോര്‍ട്ട്. ബ്രസല്‍സുമായുള്ള എല്ലാ ബന്ധവും യു.കെ അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന നിര്‍ദേശവും മന്ത്രിമാര്‍ ചൂണ്ടിക്കാട്ടുന്നു.
ഇയുവിടണമെന്ന ടോറികളുടെ തീരുമാനത്തെ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായ മന്ത്രി ഒലിവര്‍ ലെറ്റ് വിന്‍ വരെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് സൂചന. ബ്രിട്ടന്‍ ഇയു വിടണമെന്ന ഡെയ്‌ലി എക്‌സ്പ്രസിന്റെ പ്രചരണമാണ് ഗവണ്‍മെന്റ് നേരിടുന്ന ഈ പ്രതിസന്ധിക്ക് കാരണം. യു.കെ ബ്രസല്‍സുമായുള്ള ബന്ധം വിഛേദിക്കണമെന്നാഗ്രഹിക്കുന്നവരുടെ കൂട്ടത്തില്‍ പ്രധാനമന്ത്രി കാമറൂണിന്റെ സ്ട്രാറ്റജി ചീഫ് സ്റ്റീവ് ഹില്‍ടണും ഉള്‍പ്പെട്ടിട്ടുണ്ട്. സ്‌പെക്ടേറ്റര്‍ മാഗസീനാണ് സര്‍ക്കാരിനുള്ളിലെ ഈ അസ്വസ്തതകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇയു ചങ്ങല ബ്രിട്ടന്‍ പൊട്ടിക്കണമെന്നാഗ്രിഹിക്കുന്നവരുടെ എണ്ണം സര്‍ക്കാരില്‍ കൂടിവരികയാണെന്ന് രാഷ്ട്രീയ ലേഖകന്‍ ജെയിംസ് ഫോര്‍സിതിന്റെ ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു. ബ്രസല്‍സ് കാരണമുണ്ടായ ജോലി ഭാരത്തെക്കുറിച്ച് സംസാരിക്കാന്‍ ചില ലിബറല്‍ ഡെമോക്രാറ്റുകളും ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ടോറി റാഡിക്കിള്‍സാണ് ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു.
ഇ.യു അംഗത്വം ഉപേക്ഷിക്കണമെന്ന് ഹിതപരിശോധനയില്‍ വ്യക്തമാക്കണമെന്നാണ് പുതുതായി ചേരുന്ന ടോറി എം.പിമാര്‍ക്ക് മുന്നില്‍ വയ്ക്കുന്ന പ്രധാന നിബന്ധനകളിലൊന്നെന്നും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.
എല്ലാ മന്ത്രിമാരും സര്‍ക്കാരിന്റെ നയങ്ങള്‍ അംഗീകരിച്ച് ഇയുവിനുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഡൗണിംങ് സ്ട്രീറ്റ് അധികൃതര്‍ ഈ റിപ്പോര്‍ട്ട് മുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ബ്രിട്ടന്റെ ഈ സാഹചര്യത്തില്‍ ഇ.യുവില്‍ നിന്ന് പുറത്തുപോകേണ്ടതാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല