ഈ ആഴ്ചാവസാനം ആകുന്നതോടെ യു.കെയുടെ പ്രധാന സ്ഥാലങ്ങള്‍ ചൂടാവാന്‍ തുടങ്ങും. താപനില ഇനിയും ഉയര്‍ന്നാല്‍ അത് വന്‍ വരള്‍ച്ചയിലേക്കാവും നാടിനെ നയിക്കുക. മാര്‍ച്ചിലെ ചൂട് തന്നെ തെക്കന്‍ ഇംഗ്ലണ്ടിലെ പലയിടങ്ങളേയും ഉണക്കികഴിഞ്ഞിട്ടുണ്ട്. മിക്ക റിസര്‍വോയറുകളിലും ജലനിരപ്പ് താഴുന്നത് ശ്രദ്ധിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരള്‍ച്ചാ ജാഗ്രത ഒരു കമ്പനിയും ഇതുവരെ നല്‍കിയിട്ടില്ലെങ്കിലും ചില റിസര്‍വോയറുകളില്‍ ജലനിരപ്പ് താഴ്‌നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സൗത്ത് വെസ്റ്റ്, ബ്രിസ്‌റ്റോള്‍ എന്നിവിടങ്ങളില്‍ ജനനിരപ്പ് നിലനിര്‍ത്താനായി സെവേണില്‍ നിന്നും വെള്ളം പമ്പ് ചെയ്യുന്നുണ്ട്. കമ്പനികള്‍ക്ക് ജലം ലഭ്യമാകുന്ന പ്രധാന ഉറവിടങ്ങളിലൊന്നായ സോമര്‍സെറ്റിലെ ച്യൂവാലി തടാകത്തിന്റെ ജലനിരപ്പ് 20% കുറഞ്ഞിട്ടുണ്ട് ബ്രിട്ടന്റെ കാലവസ്ഥയില്‍ വടക്കുപടിഞ്ഞാറന്‍, തെക്കുകിഴക്കന്‍ എന്നിങ്ങനെ വിഭജനമുണ്ടായതാണ് മാര്‍ച്ചിലെ വരള്‍ച്ചയ്ക്ക് കാരണമായത്. അടുത്തിടെ തെക്കുഭാഗത്തുണ്ടായ വേനല്‍മഴയ്ക്കും കാരണം ഇതാണ്. പടിഞ്ഞാറന്‍ സ്‌പെയിനിലെ ഉച്ചമര്‍ദ്ദ ഘടനയായ അസോര്‍സ് ഹൈയുടെ പ്രഭാവം ബ്രിട്ടന്റെ വടക്കു ഭാഗത്തേക്കും കിഴക്കുഭാഗത്തേക്കും പടരുന്നുണ്ട്.
സാധാരണ മാര്‍ച്ചിലുണ്ടാകുന്ന മഴയുടെ 80% മാത്രമേ ഇത്തവണ യു.കെയിലുണ്ടായിട്ടുള്ളൂ. വടക്കന്‍ ഇംഗ്ലണ്ട്, സ്‌കോട്ട്‌ലാന്റ്, വടക്കന്‍ അയര്‍ലന്റ് എന്നിവിടങ്ങളില്‍ വസന്തകാലം തുടങ്ങിയിട്ടുണ്ട്. സ്‌കോട്ട്‌ലാന്റില്‍ കഴിഞ്ഞ ദിവസം വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലും തെക്കന്‍ ഭാഗങ്ങള്‍ വരണ്ട് കൊണ്ടിരിക്കുകയാണ്. 1961ന് ശേഷമുണ്ടായ ഏറ്റവും വലിയ വരള്‍ച്ചയാണ് തെക്കന്‍ ഇംഗ്ലണ്ടിലു, വെയില്‍സിലും ഉണ്ടായിട്ടുള്ളത്.
പ്രതീക്ഷിച്ച മഴയുടെ കാല്‍ഭാഗം മാത്രമേ ഇത്തവണ ഇവിടെയുണ്ടായിട്ടുള്ളൂ. ജല വിതരണത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ യാതൊന്നും പേടിക്കാനില്ലെന്ന് ഇംഗ്ലണ്ടിലെ വാട്ടര്‍ കമ്പനികളുടെ തലവനായ വാട്ടര്‍ യു.കെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ മാര്‍ച്ചിലെ വരള്‍ച്ചയുടെ പരിണിതഫലം എന്തായിരിക്കുമെന്ന് തങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. ഈ അവസ്ഥ ഉടന്‍ മാറാവുന്നതാണ്. ഏപ്രിലിലും ഈ വരണ്ട കാലാവസ്ഥ തുടരുകയാണെങ്കില്‍ അത് 1995ലെ വരള്‍ച്ചകാലത്തിന്റെ തിരച്ചെത്തലോ, അല്ലെങ്കില്‍ ജലം റേഷനായി നല്‍കേണ്ടിവന്ന 1976കളുടെ തിരിച്ചുവരവോ ആയിരിക്കും. സൂപ്പര്‍മാര്‍ക്കറ്റുകള്‍, ബീയര്‍, ഐസ്‌ക്രീം തുടങ്ങി ചൂട് കാലാവസ്ഥയെ പ്രതിരോധിക്കാന്‍ ആള്‍ക്കാര്‍ക്ക് പ്രതിരോധിക്കാന്‍ വന്‍ തോതിലാണ് വിവിധ സ്‌റ്റോക്ക് ചെയ്തിരിക്കുന്നത്.
ഈസ്റ്റര്‍ കാലമായതോടെ ഈ ആഴ്ചാവസാനം വന്‍ തിരക്കാണ് അനുഭവപ്പെടുത്തതെന്ന് ഹിത്രൂ, ഗാറ്റ് വിക്ക് എയര്‍പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തെക്കന്‍ ഇംഗ്ലണ്ടില്‍ പുറമേയുള്ള ചൂട് 22 ഡിഗ്രി സെല്‍ഷ്യസ് ആയിട്ടുണ്ട്. ഇത് കാറിനുള്ളിലെ ചൂട് 47ഡിഗ്രിസെല്‍ഷ്യസ് വരെയാകാനിടയാക്കും അതിനാല്‍ നായകള്‍ പോലെയുള്ള വളര്‍ത്തൃ മൃഗങ്ങളെ കാറുകള്‍ക്കുള്ളില്‍ ഉപേക്ഷിച്ച് പോകരുതെന്ന് പെറ്റ് ഓണര്‍മാര്‍ക്ക് ആര്‍.എസ് .പി.സി.എ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാറിനുള്ളിലെ കടുത്ത ചൂടില്‍ നായകള്‍ ചത്തുപോകുമെന്നും അതിനാല്‍ അവയെ കാറില്‍ തനിച്ചാക്കരുതെന്നും ഇവര്‍ മുന്നറിയിപ്പില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല