ലണ്ടന്‍: ബ്രിട്ടന്‍ കുടിയന്‍മാരുടെ സ്വന്തം നാടായി മാറുന്നതായി റിപ്പോര്‍ട്ട്. 500പിന്റ് ബിയറാണ് ബ്രിട്ടിഷുകാര്‍ ഒരുവര്‍ഷം കുടിച്ചുതീര്‍ക്കുന്നത് എന്ന വസ്തുത വെളിച്ചത്തുവന്നിരിക്കുന്നു.
ലോകത്ത് ഏറ്റവുമധികം കുടിയന്‍മാരുള്ള പതിനാറാമത്തെ സ്ഥാനം ഇതോടെ ബ്രിട്ടന് സ്വന്തമായിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ രേഖകളാണ് ബ്രിട്ടിഷുകാരുടെ കുടിയുടെ കണക്കുകള്‍ വെളിപ്പെടുത്തിയത്.
അയല്‍രാജ്യങ്ങളായ റഷ്യ, ക്രൊയേഷ്യ, എസ്‌തോണിയ എന്നീ രാഷ്ട്രങ്ങളെയെല്ലാം ബ്രിട്ടന്‍ പിന്തള്ളിയിരിക്കുന്നു എന്ന് ലോകാരോഗ്യം സഘടനയുടെ രേഖകള്‍ വ്യക്തമാക്കുന്നു. 2005 മുതലുള്ള കുടിയുടെ കണക്കുകളാണ് പുറത്തായിരിക്കുന്നത്.
കുടിയില്‍ ബീര്‍ തന്നെയാണ് 43 ശതമാനത്തോടെ മുന്നില്‍ നില്‍ക്കുന്നത്. 30 ശതമാനം കുടിയന്‍മാര്‍ വൈനും 21 ശതമാനം ആളുകള്‍ സ്പിരിറ്റും താല്‍പ്പര്യപ്പെടുന്നതായി സംഘടന ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല