ലണ്ടന്‍: ബാങ്കിംങ് മേഖലയില്‍ നടപ്പിലാക്കേണ്ട പ്രധാനപ്പെട്ട പരിഷ്‌കാരങ്ങള്‍ നീട്ടിവയ്ക്കുന്തോറും ബ്രിട്ടനില്‍ മറ്റൊരു സാമ്പത്തിക പ്രതിസന്ധിയുണ്ടാവാനുള്ള സാധ്യത കൂടുകയാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണര്‍ മെര്‍വിന്‍ കിങ്ങ് മുന്നറിയിപ്പ് നല്‍കുന്നു. സാമ്പത്തിക മേഖലയിലെ പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ഈ രീതിയുള്ള അസന്തുലിതാവസ്ഥ ഇനിയും വളരുമെന്നും മെര്‍വിന്‍ കിങ്ങ് പറഞ്ഞു.
അടുത്താഴ്ചത്തെ ലാഭം വര്‍ധിപ്പിക്കുന്നതിനായി ശ്രമിക്കുന്നതിനു പകരം ദീര്‍ഘകാലം ഗുണം ചെയ്യുന്ന പദ്ധതികള്‍ തയ്യാറാക്കണമെന്ന് അദ്ദേഹം വന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടു. ടെലഗ്രാഫ് പത്രത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. സ്വന്തം നാശത്തിന്റെ വിത്തുഉള്‍പ്പെടുത്തിയ ഒരു ബാങ്കിങ് സിസ്റ്റത്തെ വളരാന്‍ നമ്മള്‍ അനുവദിച്ചു. ബാങ്കിംങ് മേഖലയില്‍ വന്‍ തകര്‍ച്ച നേരിടുന്നതിനുള്ള സാഹചര്യം നമ്മള്‍ ഇതുവരെ അതിജീവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബാങ്കിംങ് രംഗത്തെ അസന്തുലിതാവസ്ഥ വളരുന്നതിനാല്‍ മറ്റൊരു സാമ്പത്തികമാന്ദ്യത്തിന് സാധ്യത നിലനില്‍ക്കുകയാണ്. ചെറിയ കാലയളവില്‍ ബോണസുകളും, ലാഭവും ഏര്‍പ്പെടുത്തി പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാനാവില്ല. പരമ്പരാഗത വ്യവസായ സ്ഥാപനങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല