അമിത മദ്യപാനവും അമിതവണ്ണവും മൂലം ബ്രിട്ടനില്‍ കരള്‍രോഗം വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. യൂറോപ്പില്‍ കരള്‍രോഗത്തിന്റെ കേന്ദ്രമായി ബ്രിട്ടന്‍ മാറുന്ന കാലം അധികം ദൂരെയല്ലെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കരള്‍രോഗവുമായി ബന്ധപ്പെട്ട് ബ്രിട്ടനിലുണ്ടാകുന്ന മരണങ്ങള്‍ മറ്റ് രാഷ്ട്രങ്ങളുടേതിനേക്കാള്‍ അധികമാണ്. ഇക്കാര്യത്തില്‍ ബ്രിട്ടന്‍ ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ എന്നീ രാഷ്ട്രങ്ങളെ പിന്തള്ളി മുന്നിലെത്തിയിട്ടുണ്ട്. അധിം താമസിയാതെ തന്നെ ജര്‍മനിയെയും ബ്രിട്ടന്‍ പിന്തള്ളുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. സീറോസീസ് അടക്കമുള്ള രോഗങ്ങളെത്തുടര്‍ന്ന് ചെറുപ്പക്കാര്‍ വരെയുള്ളവര്‍ ബ്രിട്ടനില്‍ മരിക്കുന്നുണ്ട്.
കരള്‍ രോഗത്തെത്തുടര്‍ന്ന് മരണം സംഭവിക്കുന്നവരുടെ ആവറേജ് വയസ് 59 ആണ്. സാധാരണ ഗതിയില്‍ 79 വയസ് ആകുമ്പോഴാണ് ഇത്തരം അസുഖങ്ങള്‍ വരാറുള്ളത്. പൊണ്ണത്തടിയാണ് ബ്രിട്ടന്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം. നിലവില്‍ അമിതമദ്യാപാനമാണ് കരള്‍രോഗം വരാനുള്ള പ്രധാന കാരണം. എന്നാല്‍ വര്‍ഷം കഴിയുമ്പോഴേക്കും അമിതവണ്ണം ഇതിനെ മറികടക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
മറ്റ് യൂറോപ്യന്‍ രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇവിടെ കരള്‍രോഗ നിരക്ക് അധികമാണ്. എന്നാല്‍ ഇത് കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഉണ്ടായ മാറ്റമാണ്. 2025 ആകുമ്പോഴേക്കും സ്ഥിതി ഭയാനകമാകുമെന്നും വിദഗ്ധര്‍ പറയുന്നു. എന്നാല്‍ 95 ശതമാനം കരള്‍ രോഗങ്ങളും ജീവിതശൈലി മാറ്റിയാല്‍ ചികില്‍സിച്ച് ഭേദമാക്കാവുന്നതേ ഉള്ളൂ എന്ന് ട്രസ്റ്റ് വക്താവ് സാറാ മാത്യൂസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല