1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2011

ബ്രിട്ടന്റെ രാഷ്ട്രീയചരിത്രത്തില്‍ ഏറെ പ്രാധാന്യമായേക്കാവുന്ന ഒരു നീക്കത്തിന് ക്രോസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്ന് തുടക്കം കുറിക്കും.ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്ന വിഷയത്തില്‍ അഭിപ്രായവോട്ടെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രശ്‌നം ഇതിനകം തന്നെ ബ്രിട്ടനില്‍ ഏറെ ചര്‍ച്ചാ വിഷയമായിട്ടുണ്ട്.

ഈ വിഷയത്തില്‍ ജനങ്ങളുടെ പ്രതികരണം ക്ഷണിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ക്രോസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നീക്കം നടത്തുന്നത്. പാര്‍ട്ടി നേതാക്കളും എം.പിമാരും ഇതിനായുള്ള അഭിപ്രായവോട്ടെടുപ്പില്‍ പങ്കാളികളാകണമെന്ന് നിര്‍ദേശമുയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ കൂടുതല്‍ ജനപങ്കാളിത്തം ലഭിക്കാന്‍ ഇന്റര്‍നെറ്റ് അടക്കമുള്ള മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും ക്രോസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

അതിനിടെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് 61 ശതമാനം പേരും അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. 25 ശതമാനം ആളുകളാണ് എതിരഭിപ്രായം രേഖപ്പെടുത്തിയത്. വോട്ടര്‍മാര്‍ക്ക് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ ക്രോസ് പാര്‍ട്ടി വെബൈറ്റില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

ജനങ്ങളുടെ അഭിപ്രായം എന്താണെന്ന് മനസിലാക്കാന്‍ അഭിപ്രായവോട്ടെടുപ്പ് സഹായിക്കുമെന്ന് ഇടതുപക്ഷ നേതാവ് മാര്‍ക്ക് സെഡന്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയനുമായി യു.കെയ്ക്കുള്ള ബന്ധം ഏതുരീതിയില്‍ തുടരണം എന്ന കാര്യം മനസിലാക്കുന്നതിന് അഭിപ്രായവോട്ടെടുപ്പ് സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 1975ല്‍ നടത്തിയ വോട്ടെടുപ്പില്‍ യു.കെ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്നായിരുന്നു അഭിപ്രായമുയര്‍ന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.