എല്ലാ ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടികള്‍ കീഴടക്കിയ പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോഡ് ഇനി ജോര്‍ജ് ആറ്റ്കിന്‍സണ് സ്വന്തം. വ്യാഴാഴ്ച എവറസ്റ്റും കാല്‍ച്ചുവട്ടിലാക്കിയാണ് തെക്കുപടിഞ്ഞാറന്‍ ലണ്ടനിലെ സര്‍ബിറ്റണ്‍ സ്വദേശിയായ ആറ്റ്കിന്‍സണ്‍ റെക്കോഡിട്ടത്.
ആഫ്രിക്കയിലെ കിളിമഞ്ചാരോ കീഴടക്കി 2005-ല്‍ തുടങ്ങിയ പ്രയാണം എവറസ്റ്റില്‍ അവസാനിപ്പിക്കുമ്പോള്‍ ആറ്റ്കിന്‍സണ് പ്രായം 16 വയസ്സും 362 ദിവസവും. 17-ാം വയസ്സില്‍ ഈ നേട്ടം കൈവരിച്ച അമേരിക്കക്കാരന്‍ ജോണി കോളിന്‍സണിന്റെ റെക്കോഡ് ഇതോടെ പഴങ്കഥയായി. കിളിമഞ്ചാരോയ്ക്കു പിന്നാലെ യൂറോപ്പിലെ എന്‍ബ്രസ് കൊടുമുടി, ഓസ്‌ട്രേലിയയിലെ പന്‍ഷാക് ജയ, തെക്കേ അമേരിക്കയിലെ ആകോണ്‍കാഗ്വ, അന്‍റാര്‍ട്ടിക്കയിലെ വിന്‍സണ്‍, വടക്കേ അമേരിക്കയിലെ ദിനാലി എന്നിവയും ഒടുവില്‍ എവറസ്റ്റുമാണ് ആറ്റ്കിന്‍സണ്‍ കാല്‍ക്കീഴിലാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല