ലണ്ടന്‍: ഒരുമാസത്തിനിടെ തുടര്‍ച്ചയായ രണ്ടാംതവണയും ബ്രിട്ടിഷ് എയര്‍വേയ്സ് വിമാനചാര്‍ജ് കൂട്ടി. ദീര്ഘദൂരയാത്രക്കാര്ക്കുള്ള ഇന്ധനസര്‍ച്ചാര്‍ജ് നിരക്കിലാണ് വര്‍ധനവ് വരുത്തിയത്. 20 ശതമാനത്തിന്റെ വര്‍ധനവാണ് നിലവില്‍വന്നിട്ടുള്ളത്.
പുതിയ നിരക്കുവര്‍ധന ദീര്‍ഘദൂരയാത്രക്കാരെ കാര്യമായി ബാധിക്കുമെന്ന് ഉറപ്പാണ്. ദീര്‍ഘദൂര ഇക്കോണമി ക്ലാസ് യാത്രക്ക് ഇതോടെ 24 പൗണ്ടിന്റെ അധികതുക നല്‍കേണ്ട സ്ഥിതിയിലാണ്. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രികരുടെ ചാര്‍ജ് 1000 പൗണ്ട് ആണ്.
എന്നാല്‍ ദീര്‍ഘദൂരയാത്രികര്‍ക്ക് മാത്രമാണ് ചാര്‍ജ് വര്‍ധനവിന്റെ ബാധ്യത വഹിക്കേണ്ടിവരിക. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് റിട്ടേണ്‍ ടിക്കറ്റിന് 34 പൗണ്ടും അധികതുക നല്‍കേണ്ടിവരും.
അതിനിടെ ബ്രിട്ടിഷ് എയര്‍വേയ്സിന്റെ നീക്കം മറ്റുള്ള കമ്പനികളും പിന്തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ധനവിലവര്‍ധനവിന്റെ പേരില്‍ ചാര്‍ജ് കൂട്ടുന്നതിനെ ചന്‍സലര്‍ ഓസ്ബോണ്‍ എതിര്‍ത്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല