ലണ്ടന്‍: ബ്രിട്ടനിലെ മുസ്‌ലിം യുവാക്കള്‍ ജിഹാദി ടൂറിസത്തിനായി സൊമാലിയ സന്ദര്‍ശിക്കുന്നുണ്ടെന്ന് വിക്കിലീക്‌സ് കേബിളുകള്‍ സൂചിപ്പിക്കുന്നു.
സൊമാലിയയിലെ ജിഹാദി പോരാളികളില്‍ നിന്നും വലിയ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് യു.എന്‍ പ്രത്യേക പ്രതിനിധി വ്യക്തമാക്കിയിട്ടുണ്ട്. സൊമാലിയയിലെ അല്‍ഷബാബ് എന്ന സംഘടനയാണ് ജിഹാദിപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
നിരവധി ബ്രിട്ടിഷ് പൗരന്‍മാരെ ഇവര്‍ പരിശീലിപ്പിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും പ്രതിനിധി കഴിഞ്ഞവര്‍ഷം മുന്നറിയിപ്പ് നല്‍കിയിരുന്നു.
അല്‍ഷബാബിനെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് പ്രതിനിധി നിര്‍ദേശം നല്‍കിയിരുന്നതായും ലീക്കായ കേബിളുകള്‍ സൂചിപ്പിക്കുന്നു.
ബ്രിട്ടനില്‍ നിന്നും അമേരിക്കയില്‍ നിന്നും യുവാക്കള്‍ സൊമാലിയയിലെത്തുകയും പരിശീലനം ലഭിച്ച് സ്വന്തം രാഷ്ട്രങ്ങളെത്തന്നെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായും കേബിളുകള്‍ സൂചിപ്പിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല