ആരോഗ്യമാണോ സൗന്ദര്യമാണോ വലുത് സാധാരണ എല്ലാവരും ആദ്യം പറഞ്ഞതിനാണ് പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ സ്ത്രീകളുടെ പ്രത്യേകിച്ച ബ്രിട്ടനിലെ സ്ത്രീകളുടെ കാര്യമെടുത്താല്‍ പ്രാധാന്യം ആരോഗ്യത്തിനല്ല സൗന്ദര്യത്തിന് തന്നെയാണ്.
സൗന്ദര്യസംരക്ഷണത്തിനായി അവര്‍ ചെലവിടുന്ന സമയവും പണവും നോക്കുമ്പോള്‍ ആരോഗ്യം അവര്‍ക്ക് അത്ര പ്രാധാന്യമുള്ള കാര്യമല്ല. അടുത്തിടെ നടന്ന ഒരു പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഒരു ബ്രിട്ടീഷുകാരി സൗന്ദര്യ സംരക്ഷണത്തിനായി ഒരു വര്‍ഷം ചെലവാക്കുന്ന ശരാശരി തുക 336 പൌണ്ടാണ്. എന്നാല്‍ ആരോഗ്യസംരക്ഷണത്തിന് ഇവര്‍ ചെലവാക്കുന്നതാവട്ടെ വെറും 228 പൌണ്ട് മാത്രമാണ്.
പതിനെട്ടിനും 65നും ഇടയില്‍ പ്രായമുള്ള മൂവായിരം സ്ത്രീകള്‍ക്കിടയിലാണ് പഠനം നടത്തിയത്. പഠനത്തില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷംപേരും ആരോഗ്യത്തേക്കാള്‍ നല്ല മുഖം തന്നെയാണ് സ്ത്രീകള്‍ക്ക് വേണ്ടതെന്നാണ് അഭിപ്രായപ്പെട്ടത്.
നല്ല മുഖം നോക്കിയാണ് ഒരാളെ ഇഷ്ടപ്പെടുന്നത്. അല്ലാതെ ആരോഗ്യം നോക്കിയല്ല എന്നാണ് ഇവര്‍ പറയുന്നത്. ആരോഗ്യസംരക്ഷണത്തിന് പ്രാമൂഖ്യം നല്‍കണമെന്ന് പറയുന്നവര്‍ സര്‍വ്വേയില്‍ വളരെ കുറവായിരുന്നു.ചിലര്‍ ആരോഗ്യസംരക്ഷണത്തിന്റെ പേരില്‍ ചിലത് കാട്ടിക്കൂട്ടുകമാത്രമാണ് ചെയ്യുന്നത്.
ആരോഗ്യം സംരക്ഷണത്തിനായി ഹല്‍ത്ത് ക്‌ളബിലും മറ്റും അംഗത്വമെടുക്കം. എന്നാല്‍ പിന്നീട് ആ വഴിയ്ക്ക് പോവുകയേയില്ല. ഇതാണ് സ്ത്രീകളില്‍ പലരുടെയും പതിവ് പരിപാടി.
സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 13ശതമാനം പേര്‍ ഇത്തരമാളുകളാണ്. ശരീരം തടിക്കുന്നത് തങ്ങളുടെ സൌന്ദര്യം നഷ്ടപ്പെടുത്തുമെന്നതിനാല്‍ ജിം സന്ദര്‍ശനം പതിവാക്കുന്നവരും ഉണ്ട്. തടി കുറഞ്ഞുതുടങ്ങിയാല്‍ അതോടെ അവര്‍ ജിമ്മില്‍ വര്‍ക്ക് ചെയ്തുള്ള ആരോഗ്യസംരക്ഷണം നിര്‍ത്തും.
വീണ്ടും പഴയപടി ശരീരം വണ്ണം വയ്ക്കുമ്പോള്‍ വീണ്ടും ജിമ്മിനെക്കുറിച്ചോര്‍ക്കും പോകാന്‍ തുടങ്ങും. ഇതാണ് പതിവു രീതി. ചിലരാകട്ടെ ആരോഗ്യ സംരക്ഷണം എന്ന പേരില്‍ ആരോഗ്യമാസികകളും വിറ്റാമിന്‍ ഗുളികകളും മറ്റും വാങ്ങും. എന്നാല്‍ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇത്തരത്തില്‍ ഒരു വിട്ടിവീഴ്ചയുമില്ല. എന്തൊക്കെ ചെയ്യാനും പെണ്ണുങ്ങള്‍ തയ്യാറാണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല