ലണ്ടന്‍: നികുതി നല്കുന്നതില് നിന്നൊഴിവാകാന്‍ വേണ്ടി സ്വിസ് ബാങ്കുകളില്‍ പണം ഒളിപ്പിച്ചുവയ്ക്കുന്ന ബ്രിട്ടീഷ് കോടീശ്വരന്മാരില് നിന്നും പിഴ ഈടാക്കാന്‍ സര്‍ക്കാര്‍ നീക്കം. സര്‍ക്കാര്‍ പ്രഖ്യാപിച്ച് 5മില്യണ്‍ പൗണ്ട് ടാക്സ് റെയ്ഡിന്റെ ഭാഗമായി ഇവരുടെ നിക്ഷേപം കണ്ടെത്താനാണ് പദ്ധതി.
എച്ച്.എം. റവന്യൂ ആന്റ് കസ്റ്റംസാണ് ഇതിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ലോകത്തിലെ നികുതി വെട്ടിപ്പുകാര്‍ക്ക് അഭയകേന്ദ്രമായി സ്വിസ് ബാങ്കുകള്‍ മാറുന്നത് ഒഴിവാക്കാനുള്ള നീക്കത്തിന് എച്ച്.എം. റവന്യൂ ആന്റ് കസ്റ്റംസ് അംഗീകാരം നല്കി. നികുതി വെട്ടിപ്പ് നടത്തി സ്വിസ് ബാങ്കുകളില്‍ ലക്ഷക്കണക്കിന് പൗണ്ട് നിക്ഷേപിച്ചവരില്‍ നിന്നും നിക്ഷേപത്തിന്റെ 10% മുതല്‍ 34%വരെ കണ്ടുകെട്ടാനാണ് തീരമാനം.
ഏകദേശം 5ബില്യണ്‍ പൗണ്ട് ഇത്തരത്തില്‍ കണ്ടെത്താനാകുമെന്നാണ് ട്രെഷറിയുടെ കണക്കുകൂട്ടല്‍. പണം ഒളിപ്പിച്ചുവയ്ക്കാന്‍ കഴിയില്ല എന്ന് നികുതി വെട്ടിപ്പുനടത്തുന്നവരെ ബോധ്യപ്പെടുത്തുകയാണ് നടപടിയുടെ ഉദ്ദേശമെന്ന് ചാന്‍സലര്‍ ജോര്‍ജ് ഓസ്ബോണ്‍ പറഞ്ഞു.
എക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താമെന്ന് സ്വിസ് ബാങ്ക് സമ്മതിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് സ്വിസ്ബാങ്കുമായുണ്ടാക്കിയ കരാറില്‍ എച്ച്.എം.ആര്.സി സെക്രട്ടറി ഓഫ് ടാക്സ് ഡെയ്വ് ഹാര്‍നെറ്റ് കഴിഞ്ഞദിവസം ഒപ്പിട്ടു. ഇതുപോലൊരു ഡീല്‍ സാധ്യമാകുമെന്ന് ഇതുവരെ ആരും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
തുടക്കമെന്ന നിലയില്‍ 384മില്യണ്‍ പൗണ്ട് സ്വിസ് ബാങ്ക് കൈമാറും. സ്വിറ്റ്സര്‍ലാന്റില്‍ നിക്ഷേപിച്ച് നികുതി വെട്ടിപ്പ് നടത്തുന്ന കാലം അവസാനിച്ചെന്ന് സര്‍ക്കാര്‍ പദ്ധതിയെ പ്രകീര്‍ത്തിച്ചുകൊണ്ട് ജോര്‍ജ് ഓസ്ബോണ്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല