ലണ്ടന്‍: ബ്രിട്ടീഷ് ഗ്യാസിന്റെ പേരില്‍ പേരില്‍ ഉപഭോക്താക്കളുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ വ്യാജന്‍മാര്‍ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. 100കണക്കിന് പൗണ്ടിന്റെ ഗ്യാസ് ബില്‍ തിരിച്ചുനല്‍കാമെന്ന വാഗ്ദാനം നല്‍കിയാണ് ഈ തട്ടിപ്പ് നടത്തുന്നത്. ഉപഭോക്താക്കള്‍ തിരിച്ചറിയല്‍ രേഖകളായി ഉപയോഗിക്കുന്ന ഡോക്യുമെന്റുകള്‍ ഫാക്‌സ് ചെയ്ത് നല്‍കുകയാണെങ്കില്‍ ബില്‍ തിരിച്ചുനല്‍കാമെന്നാണ് വാഗ്ദാനം.
ബ്രിട്ടീഷ് ഗ്യാസ് അയച്ചതെന്ന് പറയുന്ന ഇമെയിലാണ് ഈ വ്യാജ പണം തിരിച്ചുനല്‍കല്‍ ഓഫര്‍ നല്‍കുന്നത്. 722.80പൗണ്ട് വരെയുള്ള ബില്‍ തുകകള്‍ തിരിച്ചുനല്‍കുമെന്നും അതിനായി പാസ്‌പോര്‍ട്ടിന്റേയോ, െ്രെഡവിങ് ലൈസന്‍സിന്റേയോ കോപ്പികള്‍ ഫാക്‌സ് ചെയ്യണമെന്നുമാണ് മെയില്‍ സന്ദേശം. ഒരു വര്‍ഷം ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലായി 732.80ജി.ബി.പി അടക്കുന്നുണ്ടെങ്കില്‍ പണം സ്വീകരിക്കാന്‍ യോഗ്യനാണ്. അതുകൊണ്ട് ഉടന്‍ പണം തിരിച്ചുകിട്ടുന്നതിനായുള്ള അപേക്ഷ നല്‍കാനും 57ദിവസത്തിന് ശേഷം പണം തിരിച്ചുകിട്ടുമെന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നു.കസ്റ്റമറുടെ പേരും പൂര്‍ണമായ വിലാസവും അപേക്ഷയൊടൊപ്പം ഉള്‍്‌പ്പെടുത്താനും നിര്‍ദേശമുണ്ട്.
ഈ മെയില്‍ ലഭിച്ച ആരും തന്നെ അതില്‍ പറയുന്നതുപോലെ ചെയ്യരുതെന്ന് ബ്രിട്ടീഷ് ഗ്യാസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് വ്യാജമാണെന്നും തട്ടിപ്പിന്റെ ഭാഗമാണെന്നും ഉപഭോക്താക്കള്‍ ജാഗരൂകരാവണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല