ബ്രിട്ടീഷ് പാര്‍ലിമെന്റ് തെരെഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി 14 ഇന്ത്യന്‍ വംശജരെ സ്ഥാനാര്‍ഥികളാക്കും. കറുത്ത വര്‍ഗക്കാരേയും ഇന്ത്യക്കാര്‍ അടക്കമുള്ള വംശീയ ന്യൂനപക്ഷങ്ങളേയും ഉന്നം വച്ചുള്ള പാര്‍ട്ടിയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായാണിത്.
അടുത്തിടെ യുഗോവ് നടത്തിയ ഒരു സര്‍വേയില്‍ കറുത്ത വര്‍ഗക്കാര്‍ക്കിടയിലും ഏഷ്യന്‍ കുടിയേറ്റ ന്യൂനപക്ഷങ്ങള്‍ക്കിടയിലും ലേബര്‍ പാര്‍ട്ടി ശക്തി പ്രാപിക്കുന്നതായി സൂചനകളുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഈ വിഭാഗത്തില്‍പ്പെട്ട ഏതാണ്ട് 45 സ്ഥാനാര്‍ഥികളാണ് ലേബര്‍ പാര്‍ട്ടിക്കു വേണ്ടി വിവിധ സീറ്റുകളില്‍ നിന്ന് മത്സരിക്കുക.
സാംസ്‌കാരിക ബഹുസ്വരതയാണ് ബ്രിട്ടന്റെ ശക്തിയെന്ന് ലേബര്‍ പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനാര്‍ഥി എഡ് മില്ലിബാന്‍ഡ് പറഞ്ഞു. ഓരോ വ്യക്തിയും രാജ്യത്ത് സമ്പത്ത് നേടിത്തരുന്നു. കുടിയേറ്റമാണ് ബ്രിട്ടനെ ഒരു കരുത്തുറ്റ രാഷ്ടമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
യുഗോവ് സര്‍വേ ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയേക്കാള്‍ നേരിയ മുന്‍തൂക്കം നേടിയിരിക്കുകയാണ് ലേബര്‍ പാര്‍ട്ടി. ഏതാണ്ട് നാലു മില്ല്യണ്‍ വോട്ടര്‍മാരുള്ള ഇന്ത്യന്‍ വംശജര്‍ തെരെഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയാകുമെന്നാണ് കരുതപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല