വിവാദങ്ങളും അപവാദങ്ങളും പതിവാക്കിയ ബ്രിട്ടീഷ് മലയാളി, വേശ്യക്കെന്താ ചാരിത്ര്യപ്രസംഗം നടത്തിക്കൂടേ എന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച അപവാദത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കി തലയൂരാന്‍ ശ്രമിക്കുന്നു. വായനക്കാരുടെ രോഷം ഭയന്നാണ് ലേഖനത്തിന്റെ കുറേ ഭാഗം ഒഴിവാക്കി രക്ഷപ്പെടാനുള്ള ശ്രമം. മാപ്പ് പറയാന്‍ തയാറാണെന്ന് നിരവധി ദൂതന്‍മാര്‍ മുഖേന തന്നെ അറിയിച്ചതായും താന്‍ വിട്ടുവീഴ്ചക്കില്ലെന്നും സാബു കുര്യന്‍ പറഞ്ഞു.
അതിനിടെ ബ്രിട്ടീഷ് മലയാളി ബ്ലാക്ക്‌മെയിലിംഗ് തുടരുകയാണെന്നും ഇന്നലെയും തനിക്ക് ഇമെയില്‍ ലഭിച്ചതായും സാബു കുര്യന്‍ വെളിപ്പെടുത്തി. ഇക്കാര്യങ്ങള്‍ കാണിച്ച് സാബു കുര്യന്‍ തിരുവനന്തപുരത്ത് സൈബര്‍ സെല്ലിന് പരാതി നല്‍കി. ചീഫ് എഡിറ്ററായ ഷാജന്‍ സ്‌കറിയ്ക്കെതിരെ നല്‍കിയ പരാതിക്ക് പുറമേ,
യു.കെ.യിലെ എഡിറ്റര്‍മാര്‍ക്ക് എതിരെയും കേസുകൊടുക്കുമെന്നും സാബു അറിയിച്ചു.
കുന്നായ്മ എഴുതുന്ന കീചകന്‍മാര്‍ പലരുണ്ടെന്ന് പത്രം വെളിപ്പെടുത്തിയതിനാലാണ് യു.കെ.യിലെ പ്രതിനിധികള്‍ക്കെതിരേ കേസുകൊടുക്കുന്നതെന്നും യു.കെയിലും ഇന്ത്യയിലും സുപ്രീം കോടതി വരെ പോകാന്‍ താന്‍ തയാറാണെന്നും സാബു കുര്യന്‍ പറഞ്ഞു. കാര്യങ്ങള്‍ പന്തിയല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കീചകന്‍ കുന്നായ്മ തിരുത്തിയത്. ലേഖനത്തില്‍ നേഴ്‌സുമാരെയും അവരുടെ ഭര്‍ത്താക്കന്‍മാരെയും ഒന്നടങ്കം ആക്ഷേപിക്കുന്ന ഭാഗം നീക്കം ചെയ്തു. സാബു കുര്യന്‍ റിക്രൂട്ട് ചെയ്ത നേഴ്‌സുമാരെയും അവരുടെ ഭര്‍ത്താക്കന്‍മാരെയും കുറിച്ചാണ് ഈ ഭാഗമെന്നു ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നെതന്നും ആര്‍ക്കും ഒറ്റവായനയില്‍ മനസിലാകും. ഈ വാക്യങ്ങളിലെ അപകടം മനസിലാക്കിയ എഡിറ്റര്‍ രണ്ടാം ദിവസം തന്നെ അത് നീക്കി.
ഇതിനിടെ ഈ മെയിലില്‍ പറയുന്ന വ്യക്തിയെ താന്‍ കണ്ടെത്തിയെന്നും അതിനെക്കുറിച്ച് എന്താണ് വിശദീകരിക്കുന്നത് എന്ന് അറിയിക്കണമെന്നും ആവശ്യപ്പെട്ടുള്ള ബ്രിട്ടീഷ് മലയാളിയുടെ ഏറ്റവും പുതിയ ഇമെയിലും സാബു കുര്യന് ലഭിച്ചു. 2007 ല്‍ ബ്രിട്ടീഷ് മലയാളിക്ക് ലഭിച്ചുവെന്ന് പറയുന്ന സാബു കുര്യന് എതിരേയുള്ള കത്തിന് പിന്നിലുള്ള വ്യക്തിയെ കണ്ടുപിടിച്ചത്രെ. ആ പരാതി സത്യമാണെങ്കില്‍ എന്തുകൊണ്ട് ബ്രിട്ടീഷ് മലയാളി കത്ത് പോലീസിന് കൈമാറിയില്ല എന്ന ചോദ്യം ഉയരുന്നുണ്ട്.
ബ്രിട്ടീഷ് മലയാളിക്കെതിരേ ഗുതുതരമായ ആരോപണങ്ങളും കേസും നിലവിലുണ്ടെങ്കിലും പത്രത്തിന് എതിരേ ഇത്തരത്തില്‍ ഒരു ആരോപണവുമായി ഒരാള്‍ രംഗത്തുവരുന്നത് ഇതാദ്യമാണ്. പത്രത്തിന് പരസ്യ ഇനത്തില്‍ വന്‍ തുക നല്‍കിയിരുന്ന, എഡിറ്ററുടെ ചിരകാല സുഹൃത്തായിരുന്ന വ്യക്തിക്കെതിരേയായിരുന്നു ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത് എന്നതു വിചിത്രമാണ്. ഇരുപക്ഷത്തിനുമെതിരേയുള്ള ആരോപണത്തിന്റെ സത്യാവസ്ഥയും അതേ സമയം മറ്റു പരസ്യക്കാരോടുള്ള പത്രത്തിന്റെ നിലപാടും പുറത്തു വരാനിരിക്കുന്നതേയുള്ളു. ചില ആരോപണങ്ങളില്‍ വൈദികരുടെ പേരും പത്രം മുമ്പ് വലിച്ചിഴച്ചിരുന്നു. അവരാരും തങ്ങള്‍ക്ക് പത്രത്തില്‍ നിന്നുണ്ടായ അനുഭവം വെളിപ്പെടുത്തിയിട്ടില്ല.
ബ്രിട്ടീഷ് മലയാളിക്കെതിരേ ലക്‌സണ്‍ കല്ലുമാടിക്കല്‍ നല്‍കിയ പരാതിക്ക് പുറകേയാണ് മാഞ്ചസ്റ്ററില്‍ നിന്നു തന്നെ പുതിയ പരാതി ഉയര്‍ന്നിരിക്കുന്നത്. ലക്സന്‍ നല്‍കിയിട്ടുള്ള അപകീര്‍ത്തിക്കേസ് ഒരു ഭാഗത്ത് പുരോഗമിക്കുന്നതിനിടെയാണ് രണ്ടാമത്തെ അപകീര്‍ത്തിക്കേസും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല