1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2012


ലണ്ടന്‍:സ്വന്തമായി കറന്‍സിയുള്ള യുകെയിലെ ആദ്യത്തെ നാടെന്ന ബഹുമതി ബ്രിസ്‌റ്റോളുകാര്‍ക്ക്. ബ്രിസ്‌റ്റോള്‍ നിവാസികള്‍ ഇനി കടയിലെത്തുക സ്വന്തം കറന്‍സി ഉപയോഗിച്ചാകും. പ്രമുഖരേഖാചിത്രകാരനായ ബാന്‍ക്‌സേയോടുള്ള ആദരസൂചകമായി അദ്ദേഹംവരച്ച ഒരു ചിത്രം ഉള്‍പ്പെടുത്തിയാണ് അഞ്ചുപൗണ്ട് വില വരുന്ന നോട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇന്നലെയാണ് ബ്രിസ്‌റ്റോള്‍ പൗണ്ട് എന്ന പേരിലറിയപ്പെടുന്ന പുതിയ കറന്‍സി പൊതുജനങ്ങള്‍ക്കായി പരസ്യപ്പെടുത്തിയത്. ഒരു പൗണ്ട്, അഞ്ചു പൗണ്ട്, പത്ത് പൗണ്ട്, 20 പൗണ്ട് എന്നിങ്ങനെയാണ് കറന്‍സിയുടെ മൂല്യം. ബാന്‍ക്‌സേ ഉള്‍പ്പെടെ പ്രദേശത്തെ ചിത്രകാരന്മാരുടെ രചനകള്‍ ഉപയോഗിച്ചാണ് കറന്‍സി തയ്യാറാക്കിയിരിക്കുന്നത്.
ബ്രിസ്‌റ്റോളിന്റെ സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കിയാണ് ഇത്തരമൊരു നീക്കം. ബ്രിസ്റ്റോള്‍ പ്രവിശ്യയില്‍ മാത്രമേ ഈ തുക ഉപയോഗിക്കാനാവൂ. ഏകദേശം 350 ഓളം സ്ഥാപനങ്ങള്‍ ഇതിനകം കറന്‍സിയുമായി സഹകരിക്കും. ആയിരംപേര്‍കൂടി ഉടന്‍ ഈ ശ്രംഖലയില്‍ അണിനിരക്കും. കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം പ്രദേശത്തിന്റെ വികസനത്തിനുകൂടി ഉപയോഗിക്കാമെന്നതാണ് ഇതിന്റെ മെച്ചമെന്ന് ബ്രിസ്റ്റോള്‍ പൗണ്ട് ഡയറക്ടര്‍ കൈറാന്‍ മുണ്ടെ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.