സിജി വാധ്യാനത്ത്: യൂറോപ്പിലെ ഏറ്റവും വലിയ ബൈബിള്‍ കലോത്സവമായ ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവത്തിന് അരങ്ങുയരാന്‍ ഇനി മൂന്നുനാള്‍ കൂടി. സൌത്ത് മീട് ഗ്രീന്‍വേ സെന്ററിലെ ഏഴു വ്യത്യസ്ത സ്റ്റേജുകളില്‍ 6 വിവിധ പ്രായ പരിധികളില്‍ 69 മത്സര ഇനങ്ങളിലായി 377 കുട്ടികള്‍ ഇത്തവണ മാറ്റുരയ്ക്കുന്നു
ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവത്തിന് ഇനി മൂന്നു നാളുകള്‍ കൂടി.ക്ലിഫ്ടണ്‍ സീറോ മലബാര്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ ബ്രിസ്റ്റോളില്‍ വച്ച് നടത്തുന്ന അഞ്ചാമത് ബൈബിള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.കുട്ടികളുടെ പങ്കാളിത്തം കൊണ്ടും മത്സര ഇനങ്ങള്‍ കൊണ്ടും യൂറോപ്പിലെ ഏറ്റവും വലിയ കലാ മത്സരമാണിത്.ബ്രിസ്റ്റോളിലെ ഗ്രീന്‍വേ സെന്ററില്‍ ഏഴു വ്യത്യസ്ത സ്റ്റേജുകളിലായി 6 വിവിധ പ്രായ പരിധികളില്‍ 69 മത്സര ഇനങ്ങളിലായി 377 കുട്ടികള്‍ മാറ്റുരയ്ക്കുന്നു.കലോത്സവത്തിന് നിരവധി കുട്ടികളാണ് പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.സീറോ മലബാര്‍ വിശ്വാസികളുടെ കലയോടുള്ള അഭിനിവേശം വേദിയിലെത്തുമ്പോള്‍ അത് ബൈബിള്‍ കലോത്സവത്തിന്റെ പൂര്‍ണ്ണതയിലെത്തും.നിരവധി പേരുടെ കഠിനദ്ധ്വാനവും പ്രയത്നങ്ങളും കഴിഞ്ഞ നാലുവര്‍ഷത്തെ കലോത്സവ വിജയത്തിന് ഒരു കാരണമാണ്.ഇക്കുറിയും എല്ലാ മുന്നൊരുക്കങ്ങളും ബന്ധപ്പെട്ടവര്‍ എടുത്തുകഴിഞ്ഞു.വിജയികള്‍ക്ക് നല്‍കാനായി 207 ട്രോഫികള്‍ ഒരുങ്ങികഴിഞ്ഞു.ഓരോ സ്റ്റേജിനും വേണ്ട വിവിധ കമ്മറ്റികളും തയ്യാറായി കഴിഞ്ഞു.
ഒക്ടോബര്‍ 24 ന് ശനിയാഴ്ച ബ്രിസ്റ്റോളിലെ ഗ്രീന്‍വേ സെന്ററിലാണ് ഇത്തവണയും ബൈബിള്‍ കലോത്സവം നടക്കുന്നത്. രാവിലെ 9 മണിക്ക് രജിസ്ട്രേഷന് ചെക്കിന് ആരംഭിക്കുകയും ആഘോഷമായ ബൈബിള്‍ പ്രതിഷ്ഠക്ക് ശേഷം 10 മണിക്ക് 7 വേദികളില്‍ വിവിധ പ്രായക്കാര്‍ക്ക് വേണ്ടി മത്സരങ്ങള്‍ ആരംഭിക്കുകയും ചെയ്യും. ഈ വര്‍ഷം മുതിരന്നവര്ക്കായുള്ള ഇംഗ്ലീഷ് ഉപന്യാസ രചന കൂടി ഉള്‍പ്പെടുത്തിയതിനാല്‍ 21 മത്സര ഇനങ്ങളാണ് കലോത്സവത്തിലുള്ളത്.തിരക്കുകള്‍ മൂലം കഴിഞ്ഞ നാലു വര്‍ഷവും ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നപ്രമുഖ വചന പ്രഘോഷകനും സെഹിയോന്‍ യുകെയുടെ ഡയറക്ടരുമായ ഫാ.സോജി ഓലിക്കല്‍ ആണ് ഇത്തവണത്തെ മുഖ്യാതിഥി. ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുക്കുവാന്‍ യുകെയിലെ എല്ലാ സീറോ മലബാര്‍ സമൂഹങ്ങളിലെയും വിശ്വാസികളെ ഹാര്‍ദവമായി ക്ഷണിക്കുന്നതായി CDSMCC ഡയറക്ടര്‍ Fr. പോള്‍ വെട്ടിക്കാട്ടും ചെയര്മാന് ഫാ. സിറില്‍ ഇടമനയും കോ ഓര്‍ഡിനെറ്റര്‍ ശ്രീ. റോയ് സെബാസ്റ്റ്യനും അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് STSMCC യുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ താഴെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.
http://www.്യെൃomalabarchurchbristol.com
ശ്രീ. റോയ് സെബാസ്റ്റ്യന്‍ 07862701046 (കോ ഓര്‍ഡിനെറ്റര്‍)
ശ്രീ. സിജി വാധ്യാനത്ത് 07734303945 (CDSMCC ട്രസ്റ്റി)
ശ്രീ. ജയ്സണ്‍ ബോസ് 07725342955 (CDSMCC സെക്രട്ടറി)
ശ്രീ. ജോണ്സന് മാത്യൂ 07737960517 (STSMCC ട്രസ്റ്റി)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല