കാല ദേശങ്ങള്‍ക്ക് അതീതമായി മലയാളി വിഷു ആഘോഷിക്കുന്നു. ഏതൊരു മലയാളിയുടെ മനസ്സിലും സന്തോഷപൂത്തിരി കത്തിച്ചുകൊണ്ട് ഐശ്വര്യത്തിന്റെയും സമ്പദ് സമൃദ്ധിയുടെയും സന്ദേശമായി ലോകമെങ്ങുമുള്ള മലയാളികള്‍ വിഷു ആഘോഷിക്കുന്നു. വിഷുദിനത്തില്‍ കൊന്നപ്പൂക്കളും കണിവെള്ളരിയും വച്ച് കണ്ണനെ കണികണ്ട് മലയാളികള്‍ വിഷു ആഘോഷിക്കുന്നു.
ബ്രിസ്റ്റോളിലെ മലയാളി ഹിന്ദു സമാജം അഞ്ചാം വര്‍ഷവും വിഷു ആഘോഷത്തിന് ഒരുങ്ങിക്കഴിഞ്ഞു. ഏപ്രില്‍ 15 വെള്ളിയാഴ്ച്ച ഹോര്‍ഫീല്‍ഡ് സെന്റ്‌ജോണ്‍സ് ആംബുലന്‍സ് ഹാളില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ 4 മണി വരെ വിഷുക്കണിയൊരുക്കി വിഷ്ണു സഹസ്രനാമ ജപവും വിവിധ കലാപരിപാടികളുമായി ആഘോഷിക്കുമെന്ന് സമാജം പ്രസിഡന്റ് ജഗദീഷ് നായര്‍, സെക്രട്ടറി ശ്രീനിവാസ് മാധവന്‍, ട്രഷറര്‍ ദേവലാല്‍ സഹദേവന്‍ എന്നിവര്‍ അറിയിച്ചു.
വിഷ്ണു സഹസ്രനാമ ജപത്തിന് സമാജം രക്ഷാധികാരി ശ്രീ രവി നായരും കുട്ടികളുടെ കലാപരിപാടികള്‍ക്ക് ശ്രീമതി ഷൈല സുദര്‍ശന്‍, ശ്യാമള സതീശന്‍ സുനില്‍, സുരേഷ് ബാബു തുടങ്ങിയവരും നേതൃത്വം വഹിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജഗദീഷ് 07990263495, ശ്രീനിവാസ് 07838993715, ദേവലാല്‍ 07947242326
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല