സി. ഗ്രേസ് മേരി SDS: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 6ന് ദി ക്രിപ്ര്റ്റ് സ്‌കൂള്‍ ഹാളില്‍ വച്ച് നടത്തും. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ കീഴിലുള്ള 19 കുര്‍ബാന സെന്ററുകളില്‍ നിന്നുള്ളവരായിരിക്കും മത്സരങ്ങളില്‍ പങ്കെടുക്കുക. ഇതില്‍ നിന്നും വിജയികളായിട്ടുള്ളവരെയാണ് നവംബര്‍ 6ന് നടക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കിയില്‍ ബൈബിള്‍ കലോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
പ്രതിഭാശാലികള്‍ മാറ്റുരയ്ക്കുന്ന വെറും ഒരു വേദിയല്ല ഈകലോത്സവം മറിച്ച് തിരുവചനങ്ങള്‍ കലാരൂപങ്ങളിലൂടെ കാഴ്ചക്കാരുടെ മനസിന്റെ ആഴങ്ങളിലേക്ക് എത്തിക്കുന്ന മനോഹര നിമിഷങ്ങള്‍ കൂടിയാണിത്. ദി ക്രിപ്റ്റ് സ്‌കൂള്‍ പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന 11 സ്റ്റേജുകളിലായി 21 ഇനം മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുള്ള അവസാന തീയതി സെപ്തംബര്‍ 23. മത്സരങ്ങളുടെ റൂള്‍സ് ആന്‍ഡ് ഗൈയ്ഡ്‌ലൈനും മറ്റു വിവരങ്ങളും www.smegbiblekalolsavam.com ല്‍ ലഭ്യമാണ്. ധാരാളം വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യങ്ങള്‍ മിതമായ നിരക്കില്‍ ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്, സപ്പര്‍ എന്നിവയും ക്രമീകരിച്ചിരിക്കുന്നതായി കലോല്‍സവം സംഘാടകര്‍ അറിയിച്ചു.
ദൈവവചനത്തിന്റെ ശക്തിയും സൗന്ദര്യവും അറിയുവാനും അനുഭവിക്കുവാനും അത് പുതു തലമുറയില്‍ വളര്‍ത്തുവാനുമുള്ള ഒരു അവസരമായി ഈ കലോല്‍സവത്തിനെ കണ്ട് മത്സരങ്ങളില്‍ പങ്കെടുത്ത് റീജിയണല്‍ ബൈബിള്‍ കലോല്‍സവം ഒരു വിജയമാക്കണമെന്ന് റീജിയണല്‍ ഡയറക്ടര്‍ റവ ഫാ പോള്‍ വെട്ടിക്കാട്ട് cst എല്ലാവരോടും ആഹ്വാനം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് റീജിയണല്‍ ട്രസ്റ്റിമാരുമായി ബന്ധപ്പെടുക
ഫിലിപ്പ് കണ്ടോത്ത് ; 07703063836
റോയി സെബാസ്റ്റിയന്‍ ; 07862701046
അഡ്രസ്
ദി ക്രിപ്റ്റ് സ്‌കൂള്‍ ഹാള്‍
പോഡ്‌സ്‌മെഡ്
ഗ്ലൗസ്റ്റര്‍ GL 2 5AE
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല