Philip Joseph: ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണില്‍ നിന്നുള്ള ഫാത്തിമാ തീര്‍ത്ഥാടനം ആഗസ്റ്റ് 19 മുതല്‍ 22 വരെ, ഏതാനും സീറ്റുകള്‍ മാത്രം ലഭ്യം. പരിശുദ്ധ ദൈവമാതാവ് ഫാത്തിമയില്‍ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പരിശുദ്ധ അമ്മയുടെ അനുഗ്രഹങ്ങള്‍ തേടി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ (എസ് എം ബിസി ആര്‍) ക്രമീകരിക്കുന്ന ഫാത്തിമാ തീര്‍ത്ഥാടനം ആഗസ്റ്റ് 19 ന് ലണ്ടനില്‍ നിന്നും ആരംഭിച്ച് 22ന് വൈകുന്നേരം തിരിച്ചെത്തുന്നു.
ഞാന്‍ ജപമാല രാജ്ഞിയാണ്” എന്നു പറഞ്ഞാണ് പരിശുദ്ധ അമ്മ ഇടയക്കുട്ടികളായ ഫ്രാന്‍സിസ് ,ജസീന്ത, ലൂസി എന്നിവര്‍ക്ക് ലോക സമാധാനത്തിന്റെ സന്ദേശം നല്‍കിയത്. ആ ജപമാല രാജ്ഞിയുടെ അനുഗ്രഹാശിസുകള്‍ നിറഞ്ഞ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാനും ഭക്തിസാന്ദ്രമായ ജപമാല പ്രദക്ഷിണത്തില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനുമുള്ള അവസരമാണിത്.
ബഹുമമാനപ്പെട്ട ഫാ ടോമി പഴയകുളം ആത്മീയ നേതൃത്വം നല്‍കി നയിക്കുന്ന ഈ തീര്‍ത്ഥാടനത്തില്‍ ജപമാല രാജ്ഞിയുടെ ബസലിക്കായില്‍ ദിവ്യബലി അര്‍പ്പണം, മെഴുകുതിരി പ്രദക്ഷിണം, കുരിശിന്റെ വഴി, ഫ്രാന്‍സിസ്‌കോ , ജസീന്ത ലൂസി എന്നിവരുടെ ഭവന സന്ദര്‍ശനം, ലിസ്ബനിലെ വി അന്തോനിയൂബിന്റെ പള്ളിയില്‍ ദിവ്യബലി അര്‍പ്പണം, നസ്രയില്‍ സന്ദര്‍ശനം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട് .
എത്ര കണ്ടാലും മതിവരാത്ത ഫാത്തിമാസവിധം സന്ദര്‍ശിച്ച് ദൈവാനുഗ്രങ്ങള്‍ പ്രാപിക്കുന്നതിനുള്ള അവസരമായി കണ്ട് ഈ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ഡയറക്ടര്‍ റവ ഫാ പോള്‍ വെട്ടിക്കാട്ട് cst എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.
2017ല്‍ രൂപത സംഘടിപ്പിച്ച ഫാത്തിമാ തീര്‍ത്ഥാടനവും 2018ലെ വിശുദ്ധ നാട് തീര്‍ത്ഥാടനവും കഴിഞ്ഞ 12 വര്‍ഷങ്ങളിലായി ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്കും വിനോദ സഞ്ചാരങ്ങളും തീര്‍ത്ഥാടനങ്ങളും വളരെ വിജയകരമായി നടത്തിവരുന്ന ആഷിന്‍ സിറ്റി ടൂര്‍ ആന്റ് ട്രാവല്‍സ് ആണ് ഈ തീര്‍ത്ഥാടനവും നയിക്കുന്നത്. വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, തീര്‍ത്ഥാടന കേന്ദ്ര സന്ദര്‍ശനം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ ഈ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാവാന്‍ ആഗ്രഹിക്കുന്ന യുകെയിലെ എല്ലാ വിശ്വാസികളേയും റീജിയണ് പുറത്തും അകത്തും നിന്നുള്ളവര്‍ കൈക്കാരന്മാരായ ഫിലിപ്പ് കണ്ടോത്തിന്റെയോ റോയി സെബാസ്റ്റിയന്റെയോ കൈകളില്‍ ജൂണ്‍ 30 ന് മുമ്പായി പേരു നല്‍കേണ്ടതാണ്.
റവ ഫാ പോള്‍ വെട്ടിക്കാട്ട് SMBCR
ഫിലിപ്പ് കണ്ടോത്ത് (ട്രസ്റ്റി SMBCR)
07703063836
റോയി സെബാസ്റ്റന്‍ (ജോയ്ന്റ് ട്രസ്റ്റിSMBCR)
07862701048
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല