വെയില്‍സില്‍ നടന്ന ‘ബ്രെയിന്‍ ബീ’ മത്സരത്തില്‍ അങ്കിത ബെന്നി ചാമ്പ്യനായി. ജൂലായ് ആറിന് കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയിലാണ് മത്സരം നടന്നത്. ബെന്നി ജോസഫ്-ഷേര്‍ലി ബെന്നി ദമ്പതികളുടെ പുത്രിയാണ് അങ്കിത. കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ അങ്കിതയെ അഭിനന്ദിച്ചു.
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ന്യൂറോ സയന്‍സിലുള്ള അറിവ് കണ്ടെത്തുന്നതിനാണ് ‘ബ്രെയിന്‍ ബീ’ മത്സരം നടത്തിയത്. അമേരിക്കയില്‍ നിന്ന് തുടങ്ങിയ മത്സരം ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ നടക്കും. എഴുപത് കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല