അപ്പച്ചന്‍ കണ്ണഞ്ചിറ: ബ്രോമിലി:സതക് അതിരൂപതയുടെ കീഴിലുള്ള ലണ്ടനിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രങ്ങളിലൊന്നായ ബ്രോംലിയില്‍ ദിവ്യ രക്ഷകന്റെ പീഡാനുഭവ വാര ആചാരങ്ങള്‍ ഭക്തി പുരസ്സരം കൊണ്ടാടുന്നു.ഓശാന ഞായരാഴ്ച തിരുക്കര്‍മ്മങ്ങലോടെ ആരംഭിക്കുന്ന വിശുദ്ധ വാര ശുശ്രുഷകളില്‍ തുടര്‍ന്ന് ആത്മീയ വിശുദ്ധീകരണ ധ്യാനവും ഉണ്ടായിരിക്കും. പോട്ട ഡിവൈന്‍ റിട്രീറ്റ് സെന്റ്‌ററിന്റെ ഡയരക്റ്റരും, പ്രമുഖ വചന ശുശ്രുഷകനുമായ പനക്കലച്ചന്‍ ഓശാന ഞായറാഴ്ചയില്‍ വിശുദ്ധ കുര്‍ബ്ബാനയും, തിരുക്കര്‍മ്മങ്ങളും,ആത്മ വിശുദ്ധീകരണ ധ്യാനവും നയിക്കുന്നതായിരിക്കും.
‘ഭയപ്പെടേണ്ട,ക്രൂശിക്കപ്പെട്ട യേശുവിനെയാണ് നിങ്ങള്‍ അന്വേഷിക്കുന്നത് എന്ന് എനിക്കറിയാം,അവന്‍ ഇവിടെയില്ല അരുള്‍ ചെയ്തിരുന്നതുപോലെ അവന്‍ ഉയിര്‍പ്പിക്കപ്പെട്ടു'(Mathew 28:6).
ജെറുശലേം നഗരിയിലൂടെ യേശുനാതന്‍ വിനയാന്വിതനായി കഴുതപ്പുറത്തു തന്റെ പീഡാനുഭവ വാരത്തിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഒലിവോലയും, ജയ് വിളികളുമായി ജനാവലി വരവേറ്റതിന്റെ അനുസ്മരണമായ ഓശാനയുടെയും,ദാസന്റെ മനോ തലത്തിലേക്ക് ഇറങ്ങി ശിഷ്യരുടെ പാദങ്ങള്‍ കഴുകിയ ശേഷം അപ്പം പകുത്തു നല്‍കി പരിശുദ്ധ കുര്‍ബാന സ്ഥാപിച്ച പെസഹ തിരുന്നാളിന്റെയും,രക്ഷാകര പദ്ധതിയുടെ ഭാഗമായി ദുംഖ വെള്ളിയാഴ്ചയില്‍ കുരിശുമരം ചുമന്ന് അതില്‍ ക്രൂശിക്കപ്പെട്ട മഹാ ത്യാഗത്തിന്റെയും, പ്രത്യാശയും, പ്രതീക്ഷയും ലോകത്തിനു നല്‍കിയ വലിയ ആഴ്ചയുടെ ഔന്ന്യത്യമായ ഉയര്‍പ്പു തിരുന്നാള്‍ സ്മരണകള്‍ ഉണര്‍ത്തുന്ന ഈസ്റ്റര്‍ തിരുന്നാളും ബ്രൊമ്ലിയില്‍ ഭക്തി പുരസ്സരം നോമ്പുകാല നിറവില്‍ ആചരിക്കുന്നു.
മാര്‍ച്ച് 20 നു ഞായറാഴ്ച വൈകുന്നേരം 6:30 നു ഓശാന തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും
24 നു പെസഹാ വ്യാഴാഴ്ച വൈകുന്നേരം 5:30 നു കാലു കഴുകല്‍ ശുശ്രുഷയും വിശുദ്ധ കുര്‍ബ്ബാനയും ഉണ്ടായിരിക്കും. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം അപ്പം മുറിക്കല്‍ ശുശ്രുഷയും അനുബന്ധ പ്രാര്‍ത്ഥനകളും,പുത്തന്‍ പാന വായനയും നടത്തുന്നതാണ്.
മാര്‍ച്ച് 25 നു ദുംഖ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു 3:00 മണിക്ക് പീഡാനുഭവ അനുസ്മരണം ഇടവക സമൂഹത്തിനോട് ചേര്‍ന്ന് ഇംഗ്ലീഷിലും തുടര്‍ന്ന് 5:30 നു മലയാളത്തിലുള്ള കുരിശിന്റെ വഴിയും,കുരിശു വണക്കവും, കയിപ്പു നീര്‍ പാനവും നടത്തപ്പെടും.
ഉയര്‍പ്പു തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ മാര്‍ച്ച് 26നു ശനിയാഴ്ച വൈകുന്നേരം 10:00 മണിക്ക് ആരംഭിക്കും.
ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും പരിത്യാഗതിന്റെയും നിറവിലായിരിക്കുന്ന നോമ്പ് കാലത്തിന്റെ പൂര്‍ണ്ണതയില്‍
ദിവ്യനാഥന്റെ രക്ഷാകര തീര്‍ത്ഥ യാത്രയിലൂടെ അനുചരരായി നന്മയുടെ സമര്‍പ്പണ ജീവിതം നയിച്ചു രക്ഷകന്റെ ഉത്ഥാന അനുഭവത്തിന്റെ കൃപവരങ്ങളാല്‍ നിറയുവാന്‍ അതിലുപരി വിശ്വാസ ജീവതത്തിന്റെ നിറസാന്നിധ്യമാകാന്‍ ബ്രോംമിലിയിലെക്കു ഏവരേയും സ്‌നേഹത്തോടെ ക്ഷണിക്കുന്നു.ബ്രോംമിലി സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. സാജു പിണക്കാട്ട് (കപുചിന്‍) വിശുദ്ധവാര ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കും.
വിശദ വിവരങ്ങള്‍ക്ക് ട്രസ്റ്റികളുമായി ബന്ധപ്പെടുക.
സിബി07412261169, ബിജു07794778252
സെന്റ് ജോസഫ്‌സ് ചര്‍ച്ച്, പ്ലിസ്റ്റൊലെയിന്‍,ബ്രോമിലി,ബീആര്‍1 2 പീആര്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല