ഹാംപ്‌ഷെയര്‍: പാഴ്‌വസ്തുക്കള്‍ സൂക്ഷിക്കാനായി ബ്രോക്‌സ്‌ബെണ്‍ നിവാസികള്‍ക്ക് നല്‍കുന്ന പ്ലാസ്റ്റിക് കവറുകളുടെ എണ്ണം കുറയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.
ഒരുവര്‍ഷം 80ലധികം പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിക്കരുതെന്ന് ബ്രോക്‌സ്‌ബേണ്‍ നിവാസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ഒരു കൗണ്‍സിലില്‍ ഈ നിയമം ബാധകമാക്കിയിട്ടുണ്ട്. ബാക്കിയുള്ള 180 കൗണ്‍സിലുകളില്‍ക്കൂടി നിര്‍ദേശം നടപ്പാക്കാനാണ് തീരുമാനം.
പ്ലാസ്റ്റിക് വേസ്റ്റ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന വസ്തുക്കളുടെ പുറന്തള്ളല്‍ കുറയ്ക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഈയിടെ ആവശ്യപ്പെട്ടിരുന്നു.
അഞ്ചംഗങ്ങളുള്ള കുടുംബത്തിന് 100 ബാഗുകളും ആറോ അതിലധികമോ അംഗങ്ങളുള്ള 120 ബാഗുകളോ ആണ് ഉപയോഗിക്കാന്‍ കഴിയുക. ഇതില്‍കൂടുതല്‍ കവറുകളില്‍ പാഴ്‌വസ്തുക്കള്‍ സൂക്ഷിച്ചാല്‍ ഏറ്റെടുക്കില്ലെന്നാണ് മുന്‍സിപ്പല്‍ അധികാരികള്‍ വ്യക്തമാക്കിയിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല