ലിസി സന്തോഷിന്റെ ഡിവൈന്‍ ലോര്‍ഡ് എന്ന പുതിയ ഭക്തിഗാന ആല്‍ബം ആസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. യു.കെ മലയാളി ദമ്പതികളായ എസ്.തോമസും ഭാര്യ ലിസിയും ചേര്‍ന്നാണ് ഗാനരചനയും സംഗീതസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.
ഡിവൈന്‍ ലോര്‍ഡിന്റെ പ്രകാശനം ഫെബ്രുവരി 14ന് മൂവാറ്റുപുഴയില്‍ നടന്ന ശാലോം ഫെസ്റ്റിവലില്‍ നടന്നിരുന്നു. കെസ്റ്റര്‍, വില്‍സണ്‍ പിറവം, രാജേഷ്, മനോജ്, രമേശ് മുരളി, എലിസബത്ത് രാജു എന്നിവര്‍ ആലപിച്ച 12 ഗാനങ്ങളാണ് സി.ഡിയിലുള്ളത്്.
ധ്യാനാവസരങ്ങളിലും ആരാധനയ്ക്കും അനുയോജ്യമാണ് ഇതിലെ ഗാനങ്ങള്‍. ഡിവൈന്‍ ലോര്‍ഡ് www.godsmusicforyou.com എന്ന വെബ്‌സൈറ്റില്‍ നിന്നും വാങ്ങാവുന്നതും ഇതിലെ പാട്ടുകളുടെ കരോക്കേ സൈറ്റില്‍ നിന്ന് ഫ്രീയായി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതും ആണ്. യു.കെയില്‍ സി.ഡി ആവശ്യമുള്ളവര്‍ 01202463694 എന്ന നമ്പറിലോ tomlisiya@yahoo.co.uk എന്ന ഇമെയിലിലോ ബന്ധപ്പെടാവന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല