എ. പി. രാധാകൃഷ്ണന്‍: ഇന്നലെ ക്രോയടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ ഒത്തു കൂടിയ സനാതന ധര്‍മ്മ സാരഥികള്‍ക്ക് വീണ്ടും വ്യതസ്തമായ അനുഭവം പകര്ന്നു നല്‍ക്കി ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഒരു സന്ധ്യകൂടി പൂര്‍ണമായി. ഇനി ഏകാദശി സംഗീതോസവത്തിനുള്ള കാത്തിരിപ്പ്. ഈ വരുന്ന നവംബര്‍ മാസം 28 നു വൈകീട്ട് 4.30 മുതല്‍ ആണ് ശാസ്ത്രിയ സംഗീതത്തിന്റെ അമൃത് വിളമ്പുന്ന ഏകാദശി സംഗീതോത്സവം.
പതിവുപോലെ ലണ്ടന്‍ ഹിന്ദു ഐക്യവേദി ഭജന സംഘത്തിന്റെ ഭജനയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. ഭജനക്കുശേഷം സത്സംഗത്തില്‍ സ്ഥിരമായി പങ്കെടുക്കുന്ന വിലാസിനിയമ്മ ഗുരുദേവ കൃതികള്‍ പാടിയത് വളരെ ഹൃദ്യമായിരുന്നു. ഭജനക്കുശേഷം എല്ലാവരും ആകാംഷയോടെ കാത്തിരുന്ന നാടകം ‘എന്തരോ മഹാനുബാവുല്’ അരങ്ങേറി. ശ്രീമതി കെ ജയലക്ഷ്മി രചനയും സംഭാഷണവും സംവിധാനവും നിര്‍വഹിച്ച നാടകത്തില്‍ പങ്കെടുത്ത കുട്ടികള്‍ കഥാപാത്രങ്ങളായി മത്സരിച്ച് അഭിനയിക്കുകയായിരുന്നു. കര്‍ണാടക സംഗീതത്തിന്റെ പിതാമഹന്‍ ശ്രീ പുരന്ദര ദാസരുടെ ജീവിതകഥ നാടകരൂപത്തില്‍ ആദ്യമായാണ് യു കെ യില്‍ ഒരു വേദിയില്‍ അവതരിപിക്കപെടുന്നത്. പ്രധാന കഥാപാത്രമായ ശ്രീനിവാസ നായകനായി (പുരന്ദര ദാസരുടെ യഥാര്‍ത്ഥ പേര്) സിദ്ധാര്‍ത്, പത്‌നി സരസ്വതിയായി കെ അപര്‍ണ എന്നീ കുട്ടികള്‍ തകര്‍ത്തഭിനയിച്ചപ്പോള്‍, ഭിക്ഷക്കാരനായും സാധു ബ്രാഹ്മണനായും ഒടുവില്‍ ഭഗവാന്‍ ശ്രീകൃഷ്ണനായും അഭിനയിച്ച നവനീത് എന്ന കൊച്ചുമിടുക്കന്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി.
നിരവധി കഥാപാത്രങ്ങളിലൂടെ വികസിച്ച പ്രമേയത്തില്‍ അരങ്ങില്‍, ആശ്രിക അനില്‍, അദ്വൈത്, വിനായക്, അപര്‍ണ സുരേഷ്, അശ്വിന്‍ സുരേഷ്, അമൃത സുരേഷ്, ശ്രേയ, ദേവിക പന്തല്ലൂര്‍, ഋഷി പന്തല്ലൂര്‍, നന്ദന, കെ ഗൌരി എന്നീ കുട്ടികള്‍ അവരുടെ ഭാഗങ്ങള്‍ വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളില്‍ ഉടനീളം നന്മ നിറഞ്ഞ ജീവിത സന്ദേശങ്ങള്‍ ആണ് നിറഞ്ഞു നിന്നത്. മികച്ച രീതിയില്‍ പ്രസ്തുത കഥയെ നാടകരൂപത്തില്‍ മാറ്റിയെടുക്കാന്‍ സാധിച്ചതും യു കെ യില്‍ താമസിക്കുന്ന പുതിയ തലമുറയിലെ കുട്ടികള്‍ക്ക് ഇത്തരം അവസരങ്ങളിലൂടെ ഭാരതത്തിന്റെ നന്മകള്‍ പകര്‍ന്നുകൊടുക്കുന്നതും തികച്ചും മാതൃക പരമാണെന്ന് പങ്കെടുത്തവര്‍ അഭിപ്രായപെട്ടു. കഥാപാത്രങ്ങളായി നിറഞ്ഞാടിയ കുട്ടികളും അവരെ ഇത്തരം സദ് പ്രവര്‍ത്തികള്‍ക്ക് പ്രോത്സാഹിപ്പിക്കുന്ന രക്ഷിതാകളും ഒരു പോലെ അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് ശ്രീ സുദര്‍ശന്‍ കുട്ടപ്പന്‍ എന്ന ഭക്തന്‍ എല്ലാവരോടുമായി പറഞ്ഞു. നാടകത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ശ്രീമതി മിനി വിജയകുമാര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
നാടകതിനുശേഷം ദീപാരാധന, മംഗലാരതി എന്നിവയ്ക്ക് ശ്രീ മുരളി അയര്‍ നേതൃത്വം കൊടുത്തു. ക്രോയ്ടനിലെ പ്രേമന്‍ റീന ദമ്പതികളുടെ മകള്‍ ഗൌരിയുടെ പിറന്നാള്‍ പ്രമാണിച്ച് വഴിപാടായി നടത്തപെട്ട വിഭവ സമൃദ്ധമായ സദ്യയായിരുന്നു അന്നദാനത്തിന്. അന്നദാനവും നുകര്‍ന്ന്, ഭഗവത് കടാക്ഷങ്ങള്‍ ഏറ്റുവാങ്ങികൊണ്ട് ഭക്തര്‍ പിരിഞ്ഞപോള്‍ രാത്രി 10.30 ആയിരുന്നു. നാടകത്തിന്റെ വീഡിയോ പകര്‍പ്പ് അടുത്ത ദിവസങ്ങളില്‍ തന്നെ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ യു ട്യൂബ് ചാനലില്‍ ലഭ്യമാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല