എ. പി. രാധാകൃഷ്ണന്: ക്രോയ്ഡന്‍ ഹിന്ദു സമാജത്തിന്റെ മണ്ഡല മഹോത്സാവം മൂന്ന് ദിവസങ്ങളിലായി വളരെ വിപുലമായി നടത്തുവാന്‍ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ഡിസംബര്‍ മാസം 23,24,25 എന്നീ ദിവസങ്ങളില്‍ വിപുലമായ പരിപാടികള്‍ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സ്വാമി ശരണം വിളിക്കളാല് എല്ലാ വാരാന്ത്യങ്ങളും വിവിധ ഹിന്ദു സമാജങ്ങള്‍ നടത്തുന്ന മണ്ഡലകാല പൂജകള്‍ കൊണ്ട് ഇതിനോടകം തന്നെ യു കെ യില്‍ എമ്പാടും ഭക്തിയുടെ നിറമാലകള്‍ ചാര്‍ത്തപ്പെടുമ്പോള്‍ ക്രോയ്ടോന്‍ ഹിന്ദു സമാജവും അതിനോടൊപ്പം ചേരുകയാണ്. വിവിധ മത സാമൂദായിക സാംസ്കാരിക സംഘടനകള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ക്രോയ്ഡനില്‍ നിന്നും ശബരിമല യുവതി പ്രവേശന വിഷയത്തില്‍ തുടക്കം മുതല്‍ വ്യക്തമായ നിലപാടുകളുമായി നാട്ടിലെയും യു കെയിലെയും പ്രതിഷേധ പരിപാടികളില്‍ സഹകരണ മനോഭാവത്തോടെ സജീവമായി പങ്കെടുക്കുന്ന സംഘടനയാണ് ക്രോയ്ടോന്‍ ഹിന്ദു സമാജം. സ്വാമി അയ്യപ്പനോടുള്ള അചഞ്ചലമായ ഭക്തിതന്നെയാണ് തങ്ങളെ ഇത്രയും വിപുലമായി മണ്ഡല പൂജ സംഘടിപ്പിക്കാന്‍ പ്രാപ്തരാക്കുന്നത് എന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഡിസംബര്‍ 23 നു ഞായറാഴ്ച വൈകുന്നേരം യു കെ യിലെ ഒട്ടുമിക്ക ഹിന്ദു സമാജങ്ങളില്‍ നടക്കുന്ന പോലെയുള്ള സാമ്പ്രദായിക മണ്ഡല പൂജയും ഭജനയും നടക്കും, 24 നു വൈക്കീട്ടു വ്രതശുദ്ധിയില്‍ ഉള്ള ഭക്തര്‍ക്ക് കെട്ടുനിറയും അതിനുശേഷം നിറച്ച കെട്ടുമായി 25 നു കാലത്തു മുന്‍കൂട്ടി തയ്യാറാക്കിയ വാഹനത്തില്‍ ബര്‍മിങ്ഹാം ബാലാജി ക്ഷേത്രത്തില്‍ നടക്കുന്ന വാര്‍ഷിക മണ്ഡലപൂജയി പങ്കെടുക്കുന്നതിന് തീര്‍ഥയാത്രയും സംഘടിപ്പിച്ചിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നും നിരവധി അയ്യപ്പ ഭക്തര്‍ എത്തിച്ചേരുന്ന മണ്ഡലപൂജയില് ക്രോയ്ഡനിലെ ഭക്തര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന ഒരു അവസരം ആണ് ക്രോയ്ഡന്‍ ഹിന്ദു സമാജം ഒരുക്കിയിരിക്കുന്നത്. ക്രിസ്മസ് ദിനം തന്നെ തീര്‍ത്ഥാടനം നടത്താന്‍ തിരഞ്ഞെടുക്കുക വഴി നിരവധി ഭക്തര്‍ക്ക് ബര്‍മിങ്ഹാം ബാലാജി ക്ഷേത്ര മണ്ഡലപൂജയില് പങ്കെടുക്കാന്‍ കഴിയും എന്ന് ഭാരവാഹികള്‍ വിശ്വസിക്കുന്നു.
കെട്ടുനിറക്കാന്‍ താല്പര്യമുള്ള ഭക്തരും ബാലാജി ക്ഷേത്ര തീര്‍ത്ഥാടനം നടത്താന്‍ താല്പര്യമുള്ള ഭക്തരും എത്രയും നേരത്തെ സംഘടകരുമായി ബന്ധപ്പെടുക.
ശ്രീ കുമാര്‍ സുരേന്ദ്രന് 07979352084
ശ്രീ പ്രേംകുമാര്‍ 07551995663
ഇമെയില്‍: croydonhindusamajam@gmail.com
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല