ഭവനമേഖലയ്ക്കു ചെറിയ ആശ്വാസം പകര്‍ന്നുകൊണ്ട് വീട്ടുവിലയില്‍ ചെറിയ വര്‍ദ്ധന രേഖപ്പെടുത്തി. ഡിസംബര്‍ അവസാനം ലഭ്യമാകുന്ന കണക്കുകള്‍ പ്രകാരം വിലയില്‍ 0.4 ശതമാനം വര്‍ദ്ധന വന്നുവെന്ന് നാഷന്‍വൈഡ് പറയുന്നു. .
വില വര്‍ദ്ധന പ്രകാരം ശരാശരി ഒരു വീടിന് ഇപ്പോള്‍ 163,000 പൗണ്ട് വിലയുണ്ട്. നേരത്തേയുണ്ടായിരുന്ന പ്രവചനം വീട്ടുവില 2011 ആദ്യ പാദത്തില്‍ കുറഞ്ഞുതന്നെ നില്‍ക്കുമെന്നായിരുന്നു. ഇതിനു വിപരീതമായാണ് നാമമാത്രമായ വര്‍ദ്ധന രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.
എന്നാല്‍, ഡിസംബറില്‍ മാത്രം കണ്ട ഈ ചെറിയ വര്‍ദ്ധനയില്‍ ആരും സന്തോഷിക്കേണ്ടതില്ലെന്നും ഭവനവില താഴുന്ന പ്രവണത തന്നെയാണ് നിലനില്‍ക്കുന്നതെന്നും ബില്‍ഡിംഗ് സൊസൈറ്റി ചീഫ് ഇക്കോണമിസ്റ്റ് മാര്‍ട്ടിന്‍ ഗാബിയര്‍ പറയുന്നു.
2011 ല്‍ വീട്ടുവില ഇപ്പോഴുള്ളതില്‍നിന്ന് അഞ്ചു ശതമാനം വരെ ഇടിയാമെന്ന് റിയല്‍ എസ്‌റ്റേറ്റ് രംഗത്തുള്ള പ്രമുഖരുടെ വിലയിരുത്തല്‍. ഈ വര്‍ഷവും വാങ്ങാനെത്തുന്നവരെ കാള്‍ വില്‍പ്പനക്കാര്‍ കൂടുതല്‍ തന്നെയായിരിക്കുമെന്നാണ് പ്രവചനം. ആവശ്യക്കാരുടെ എണ്ണം കുറയുന്നതിനാല്‍ വില താഴ്ത്താന്‍ വില്‍പ്പനക്കാരന്‍ നിര്‍ബന്ധിതമാവുമെന്ന ലളിതമായ സാമ്പത്തിക ശാസ്ത്രം തന്നെയാണം വില താഴ്ത്തുന്നതെന്നാണ് വിദഗ്ദ്ധരുടെ പക്ഷം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല