രണ്ടുവര്‍ഷത്തിനുള്ളില്‍ ഭവനനിരക്കുകളില്‍ വന്‍ ഇടിവ് വന്നേക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. തൊഴിലില്ലായ്മയുടേയും ചിലവുചുരുക്കല്‍ നടപടികളുടേയും ഫലം വിപണിയില്‍ പ്രതിഫലിക്കുമ്പോള്‍ വീടുവില അടുത്ത രണ്ടു വര്‍ഷം കൊണ്ട് 20 ശതമാനം വരെ ഇടിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇതിനു പുറമേ വരും മാസങ്ങളില്‍ പലിശ നിരക്കിലും വന്‍ വര്‍ധനവ് വന്നേക്കും. പലിശ നിരക്ക് കൂട്ടേണ്ടി വരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മെര്‍വിന്‍ കിംഗ് കഴിഞ്ഞയാഴ്ച സൂചിപ്പിച്ചിരുന്നു. ഉയരുന്ന വിലക്കയറ്റ നിരക്ക് പിടിച്ചുനിര്‍ത്താനാണ് ഈ നടപടി.
നിലവില്‍ ഭവന നിരക്കുകളില്‍ വലിയ ഇടിവൊന്നും ഉണ്ടായിട്ടില്ലെന്നും എന്നാല്‍ വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ നിരക്കുകളില്‍ കാര്യമായ ഇടിവുണ്ടാകുമെന്നും കാപിറ്റല്‍ ഇക്കണോമിക്‌സിലെ റിസര്‍ച്ച് സ്‌പെഷലിസ്റ്റ് പോള്‍ ഡിഗ്ള്‍ പറഞ്ഞു.
ഉയര്‍ന്ന ഡിപ്പോസിറ്റും കര്‍ശന വായ്പാസാഹചര്യങ്ങളും ഭവനവിപണിയെ കാര്യമായി ബാധിക്കുമെന്നാണ് സൂചന. ജനുവരിയില്‍ ഭവന നിരക്കില്‍ 0.3 ശതമാനത്തിന്റെ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല