ബ്രിട്ടനില്‍ ഭവനവിലയില്‍ വന്ന വ്യതിയാനം നിമിത്തം കൂടുതല്‍ പേര്‍ക്ക് വീട് വാങ്ങാമെന്ന നിലയിലായിട്ടുണ്ടെന്നു റിപ്പോര്‍ട്ട്. പ്രമുഖ നഗരങ്ങളിലെല്ലാം ഇത്തരത്തില്‍ വിലകുറഞ്ഞ വീടുകള്‍ വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നേഴ്‌സ്, ടീച്ചര്‍മാര്‍ എന്നിവര്‍ താമസിക്കുന്ന നഗരങ്ങളുടെ എണ്ണത്തില്‍ 14 മടങ്ങ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2007ന്റെ അവസാനത്തില്‍ ഏതാണ്ട് മൂന്ന് ശതമാനം നഗരങ്ങളില്‍ മാത്രമായിരുന്നു വിലകുറഞ്ഞ ഭവനങ്ങള്‍ ലഭ്യമായിരുന്നത്. എന്നാല്‍ ഇന്ന് അത് 38 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.
നേഴ്‌സുമാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ടീച്ചര്‍മാര്‍, ഫയര്‍ ഫോഴ്‌സ ജീവനക്കാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് സ്വന്തമാക്കാന്‍ കഴിയുന്ന ഭവനങ്ങളുടെ എണ്ണത്തില്‍ 2007നുശേഷം വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് സ്വന്തമാക്കാന്‍ കഴിയുന്ന വീടുകളുടെ എണ്ണത്തിലാണ് കൂടുതല്‍ വര്‍ധനവുണ്ടായിട്ടുള്ളത്. നിലവില്‍ ഭവന വിപണിയിലെ സാഹചര്യം പൊതുമേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് അനുകൂലമാണെന്ന് ഹൗസിംഗ് സാമ്പത്തികശാസ്ത്രജ്ഞനായ നിതേഷ് പട്ടേല്‍ പറയുന്നു.
വരുമാനം വര്‍ധിച്ചതും വീടുകളുടെ വിലകുറഞ്ഞതും ഇതിന് കാരണമാണ്. എന്നാല്‍ 2001ല്‍ ഉണ്ടായ അത്രയും വിലക്കുറവ് ഭവന വിപണയില്‍ പ്രതിഫലിച്ചിട്ടില്ലെന്ന് നിതേഷ് വ്യക്തമാക്കി. ഭവന മേഖലയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നടപടികളും വില കുറയുന്നതിന് കാരണമായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല