ബ്രിട്ടനിലെ ഭവനവിലകള്‍ വീണ്ടും ഇടിയുന്നതായി റിപ്പോര്‍ട്ട്. സമ്പദ് വ്യവസ്ഥയിലെ നിലവിലെ സ്ഥിതിയാണ് ഭവന വിലകളില്‍ പ്രതിഫലിക്കുന്നതെന്നും സൂചനയുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് വിലയില്‍ ഏതാണ്ട് 7000 പൗണ്ടിന്റെ വരെ ഇടിവാണുണ്ടായിട്ടുള്ളത്.
എന്നാല്‍ മേയില്‍ ഭവന വില 160,500 പൗണ്ടിലേക്ക് ഇടിഞ്ഞതായി ബ്രിട്ടനിലെ വലിയ മോര്‍ട്ട്‌ഗേജ് ലെന്‍ഡറായ ഹാല്‍ഫിക്‌സ് പറയുന്നുണ്ട്. ഒരുവര്‍ഷം മുമ്പ് വില 167,200 ആയിരുന്നു. മോര്‍ട്ട്ഗേജ് ലഭ്യത കുറഞ്ഞതും ശമ്പള നിരക്കിലെ ഇടിവും ഉയര്‍ന്ന നികുതിയും വിലക്കയറ്റവുമാണ് നിലവിലെ സ്ഥിതിക്ക് കാരണമെന്നാണ് സംഘടന വിലയിരുത്തുന്നത്.
സമ്പദ് വ്യവസ്ഥയെക്കുറിച്ചും തൊഴില്‍സാധ്യതകളെക്കുറിച്ചും വളരെ മങ്ങിയ ചിത്രമാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് വീട് വാങ്ങുന്നതില്‍ വലിയ താല്‍പ്പര്യം കാണിച്ചിട്ടില്ലെന്ന് ഹില്‍ഫാക്‌സിന്റെ മാര്‍ട്ടിന്‍ എലിസ് പറയുന്നു. ഇതെല്ലാം ഭവനവിപണയില്‍ പ്രതിഫലിക്കുന്നുണ്ട്.
എന്നാല്‍ 2011 കഴിയുമ്പോഴേക്കും വിപണിയില്‍ ഒരു തിരിച്ചുവരവുണ്ടാകുമെന്നാണ് കരുതുന്നതെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ഇതേ അവസ്ഥ തുടരുകയാണെങ്കില്‍ തിരിച്ചുവരവിന് സാധ്യതയില്ലെന്നാണ് പ്രോപ്പര്‍ട്ടി ഇക്കോണമിസ്റ്റായ പോള്‍ ഡിഗ്ള്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല