ലണ്ടന്‍: തണുത്തുറഞ്ഞ ക്രിസ്തുമസ് കാലത്തിനുശേഷം പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ ഭവന വിലനിരക്കുകളില്‍ വര്‍ധനവ് രേഖപ്പെടുത്തി. ജനുവരിയില്‍ നിരക്കുകളില്‍ 0.8 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
പുതുവര്‍ഷത്തിലെ ആദ്യമാസത്തില്‍ ബ്രിട്ടനിലെ ഭവനങ്ങളുടെ വില 164,173 പൗണ്ടായി ഉയര്‍ന്നിട്ടുണ്ടെന്ന് ഭവനരംഗത്തെ അതികായരായ ഹാലിഫാക്‌സ് വ്യക്തമാക്കി.
എന്നാല്‍ ശൈത്യകാലത്ത് പ്രത്യേകിച്ച് ഡിസംബറില്‍ നിരക്കുകളില്‍ 1.3 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഭവനങ്ങള്‍ക്കുള്ള ഡിമാന്റ് ഇടിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. ഭവനവിലകളിലുണ്ടാവുന്ന മാറ്റങ്ങള്‍ മാര്‍ക്കറ്റിലെ ട്രെന്‍ഡ് കണക്കാക്കുന്നതില്‍ ഏറെ സഹായിക്കുന്നുണ്ട്.
ഈവര്‍ഷം ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയാസങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഹാലിഫാക്‌സ് വ്യക്തമാക്കിയിട്ടുണ്ട്. ചെലവുചുരുക്കല്‍ നടപടികളും നികുതിനിരക്ക് വിര്‍ധനയും സാധാരണക്കാരെ ബാധിക്കുമെന്നതിനാല്‍ കരുതലോടെയിരിക്കണമെന്ന് ഹാലിഫാക്‌സ് മുന്നറിയിപ്പ് നല്‍കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല