പേരിന് ഭാഗ്യമില്ലെന്നും പറഞ്ഞ് സിനിമയിലെത്തിയ ശേഷം പേര് മാറ്റിയവര്‍ ബോളിവുഡിലും മോളിവുഡിലും കോളിവുഡിലും കുറവല്ല. ഇവരുടെ ഗണത്തിലേക്ക് ഒരാള്‍ കൂടിയെത്തുന്നു. ഹൈദരാബാദുകാരിയായ പൂനം കൗറാണ് ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നത്. പൂനം എന്ന പേരിനി മറക്കാം. പൂനം കൗര്‍ ഇനിമുതല്‍ നക്ഷത്രയാണ്.
രാധാമോഹന്റെ ‘പയണം’ എന്ന ചിത്രത്തിലൂടെയായിരിക്കും നക്ഷത്രയുടെ അരങ്ങേറ്റം. ഏറെ പ്രതീക്ഷയോടെയാണ് നടി ‘പയണ’ത്തെ സമീപിച്ചിരിക്കുന്നത്. ചിത്രം തനിക്ക് തമിഴില്‍ സ്ഥാനമുറപ്പിക്കാന്‍ സഹായിക്കുമെന്നാണ് നടിയുടെ പ്രതീക്ഷ. ചിത്രത്തില്‍ വിശാലിന്റെ രണ്ടാമത്തെ നായികയായാണ് പൂനം, സോറി നക്ഷത്ര എത്തുന്നത്. നക്ഷത്ര ഭാഗ്യ നക്ഷത്രമാകുമോ എന്ന് ‘പയണം’ പുറത്തിറങ്ങിയാലറിയാം.
2006ല്‍ പുറത്തിറങ്ങിയ എസ്.എ ചന്ദ്രശേഖരന്റെ ‘നെഞ്ചിരിക്കുംവരെ’ എന്ന ചിത്രത്തിലൂടെയാണ് പൂനം ചലച്ചിത്ര രംഗത്തെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല