ബെന്നി മേച്ചേരിമണ്ണില്‍: റെക്സം രൂപതാ കേരളാ കമ്യുനിട്ടിയുടെ ഭാരത അപ്പസ്തോലന് വിശുദ്ധ തോമാശ്ലീഹായുട ദുക്റാന തിരുന്നാള്‍ സേക്രട്ട് ഹേര്‍ട് ചര്‍ച് ഹവാര്‍ഡനില്‍ സമുചിതമായി ഭക്തി പുരസരം കൊണ്ടാടി . ജൂലൈ മൂന്നാം തിയതി ഞായറാഴിച്ച വൈകിട്ടു 3.30 നു ജെപമാല പ്രാര്‍ഥനയെ തുടര്‍ന്ന് ആഹോഷമായ സമൂഹ ബലിയില്‍ റെക്സം രൂപതാ കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടക്കുപുറം , ഡെന്ബിഗ്, റൂത്തിന് പള്ളികളുടെ വികാരി ഫാദര്‍ ഷാജി പൂനാട്ട്, റെക്സം കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി ഫാദര്‍ ജോണ്സണ് കാട്ടിപ്പറമ്പില്‍ c m i തുടങ്ങിയവര്‍ മുഖ്യ കാര്‍മ്മികരായി പങ്കുചേര്‍ന്നു . .പരിശുദ്ധ കുര്‍ബാന മദ്ധ്യേ റെക്സം രൂപതാ ബിഷപ്പ് മാര്‍ പീറ്റര്‍ ബ്രിഗനല്‍ സുവിശേഷ സന്ദേശം നല്കി .. വിശുദ്ധ തോമാശ്ളീഹ ഇന്ത്യയില്‍ എത്തി സുവിശേഷ വല്ക്കരണവും മാമോദീസ വഴി ക്രൈസ്തവ പാരമ്പര്യം ഭാരത മക്കളില്‍ പകര്‍ന്നു നല്കിയതും ആ പാരമ്പര്യം ഇവിടെയും തുടര്‍ന്നു പോകുന്നതില്‍ ഉള്ള സന്തോഷം ബിഷപ് വചന സന്ദേശമദ്ധ്യേ ഏവരെയും അറിയിച്ചു .
വിശുദ്ധബലിയെ തുടര്‍ന്ന് ആഹോഷമായ ലതീഞ്ഞ്, വിശുദ്ധ തോമാശ്ലീഹായുട തിരുരൂപം വഹിച് മുത്തുക്കുട ഏന്തിയ ഭക്തി സാദ്രമായ പ്രദിഷണം, സമാപന പ്രാര്‍ത്ഥനകള്‍ ,പാച്ചോര്‍ നേര്‍ച്ച വിതരണം, തുടര്‍ന്ന് ചായ സല്കാരവും നടത്തപെട്ടു .
ഭാരതത്തില്‍ എത്തി ക്രിസ്തു ദേവന്റെ സുവിശേഷം പ്രഹോഷിച് ഭാരതീയരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് കൈപിടിച്ചു നടത്തിയ വിശുദ്ധ തോമാശ്ലീഹായുട അനുഗ്രഹം പ്രാപിക്കുന്നതിനും ഭാരത ക്രൈസ്തവരായ നമ്മുട വിശ്വാസം ഊട്ടിഉറപ്പിക്കുവാനും ക്രിസ്തീയ ചയ്തന്യം ഉള്‍ക്കൊണ്ട് ദൈവ പരിപാലനക്ക് നന്ദി അര്‍പ്പിക്കുവാനും നേര്‍ച്ച കാഴ്ചകളില്‍ പങ്കുകൊണ്ട് ഈ ദിവസം അനുഗ്രഹദായമാക്കുന്നതിലേക്ക് റെക്സം രൂപതയിലും സമീപ പ്രദേശത്തുമുള്ള നിരവധി വിശ്വാസികള്‍ എത്തിച്ചേര്‍ന്നിരുന്നു . വിശുദ്ധ തോമാശ്ലീഹായുട തിരുന്നാളില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന എല്ലാവര്ക്കും രൂപതാ കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടക്കുപുറം നന്ദി അറിയിച്ചു ..
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല