ഭാര്യയെ പീഡിപ്പിച്ചുവെന്ന് ആരോപണ വിധേയനായ ലണ്ടനിലെ ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ അനില്‍ വര്‍മയെ തിരിച്ചുവിളിച്ചു. അന്വേഷണത്തില്‍ അനിലിനെതിരേയുളള ആരോപണങ്ങള്‍ തെളിഞ്ഞ സാഹചര്യത്തിലാണു നടപടി. തിരിച്ചു വന്നാലുടന്‍ തന്നെ അനിലിനെ ദല്‍ഹിയിലേക്ക് സ്ഥലംമാറ്റാനാണ് തീരുമാനം.
ലണ്ടനിലെ ഹൈക്കമ്മിഷണറെറ്റിലെ ഉന്നത ഉദ്യോഗസ്ഥനായ അനില്‍ ബംഗാള്‍ കേഡര്‍ ഐഎഎസുകാരനാണ്. ഭാര്യയെ പീഡിപ്പിച്ചുവെന്ന ആരോപണത്തിനിടയിലും നയതന്ത്രജ്ഞനെന്ന പരിഗണന ഉപയോഗിച്ചു വിചാരണയില്‍ നിന്നു രക്ഷപ്പെടുകയായിരുന്നു ഇയാള്‍.
ഇതിനിടെ അനിലിന്റെ പീഢനം സഹിക്കാന്‍ വയ്യാതെ ഭാര്യ പരോമിത അഞ്ചു വയസുളള മകനുമായി ഒളിവില്‍ പോയെന്നു യു കെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യു കെയിലെ നിയമത്തിന്റെ പഴുത് ഉപയോഗിച്ച് രക്ഷപ്പെട്ടുനിന്ന അനില്‍ വര്‍മ്മയ്‌ക്കെതിരെ ശക്തമായ നടപടിയ്‌ക്കൊരുങ്ങുകയാണ് വിദേശകാര്യ മന്ത്രാലയം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല