ഭാവന ബോളിവുഡിലെ ചുംബനവീരന്‍ ഇമ്രാന്‍ ഹഷ്മിയുടെ നായികയാകുന്നു. മലയാളത്തില്‍ ശാലീന സുന്ദരിയുടെ വേഷത്തില്‍ എത്തിയ ഭാവന തമിഴിലും തെലുങ്കിലുമൊക്കെയായി ധാരാളം ചിത്രങ്ങള്‍ ചെയ്തിരുന്നു. ഇപ്പോള്‍ ഇമ്രാന്‍ ഹഷ്മിയുടെ നായികയായി അഭിനയിക്കാനുള്ള ചിത്രത്തിന്റെ തിരക്കഥ വായിക്കുകയാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഇമ്രാന്‍ ഹശ്മിയുടെ നായികയായി ബോളിവുഡിലെത്തുന്ന ഭാവനയ്ക്ക് അല്പം ഗ്ലാമറസായി അഭിനയിക്കേണ്ടിവരുമെന്നാണ് സൂചന.
ഇമ്രാന്‍ ഹഷ്മിയുടെ ചിത്രങ്ങളുടെ ഹൈലൈറ്റായ ചുംബനസീനില്‍ ഭാവനയ്ക്ക് അഭിനയിക്കേണ്ടിവരുമോയെന്നാണ് ഇപ്പോളുയരുന്ന പ്രധാന സംശയം. മലയാളത്തില്‍ ശാലീന സുന്ദരിയായിരുന്നുവെങ്കിലും തമിഴിലും തെലുങ്കിലുമൊക്കെ അല്പംസ്വല്പം ഗ്ലാമറസായി തന്നെയാണ് ഭാവന അഭിനയിച്ചത്. കുറേനാള്‍ മലയാള സിനിമയില്‍ നിന്ന് വിട്ടു നിന്ന ഭാവന കഴിഞ്ഞവര്‍ഷം ദിലീപിനൊപ്പം ‘മരിക്കുണ്ടൊരു കുഞ്ഞാടി’ലൂടെയാണ് തിരിച്ചെത്തിയത്. പിന്നെയും മലയാളത്തില്‍ അവര്‍ നീണ്ട ഇടവേളയെടുത്തു.
ഇനിയിപ്പോള്‍ ബോളിവുഡില്‍ അഭിനയിച്ച് മലയാളത്തില്‍ എപ്പോഴാണ് തിരിച്ചെത്തുകയെന്ന് ഭാവനയ്ക്കുപോലും അറിയില്ലെന്ന മട്ടിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇപ്പോള്‍ ബോളിവുഡില്‍ തിളങ്ങിനില്‍ക്കുന്ന അസിനെപ്പോലെ ഭാവനയും തിരക്കേറിയ ബോളിവുഡ് താരമായി മാറുമോയെന്ന് കാത്തിരുന്ന് കാണാമെന്ന മട്ടിലാണ് കാര്യങ്ങള്‍ പ്രചരിക്കുന്നത്. കൃത്യമായ ഡയറ്റിങിലൂടെയും വ്യായാമത്തിലൂടെയും ആകാരഭംഗി നിലനിര്‍ത്തുന്ന ഭാവന സിനിമയില്‍ വന്ന കാലത്തേക്കാളേറെ സുന്ദരിയായിട്ടുണ്ടെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ ക്രെഡിറ്റുംകൊണ്ടാണ് ഭാവന ബോളിവുഡിലെത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല