ലണ്ടന്‍: കൂട്ടുകക്ഷി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ തൊഴിലില്ലാത്ത ഒരു യുവതലമുറയെ സൃഷ്ടിക്കുമെന്ന് ജനങ്ങളില്‍ മൂന്നില്‍രണ്ട് ഭാഗവും ഭയക്കുന്നുണ്ടെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. സാറ്റഡേ മിറര്‍, ഇന്‍ഡിപെന്റന്റ് എന്നിവയ്ക്കുവേണ്ടി കോംറെസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 16-24നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരുടെ എണ്ണം ഒരുലക്ഷമാകുമെന്ന പ്രവചനത്തിനിടയിലാണിത്.
സര്‍ക്കാരിന്റെ നയങ്ങള്‍ യുവാക്കളിലെ തൊഴിലില്ലായ്മ വര്‍ധിപ്പിക്കുമെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 65% ആളുകളും അഭിപ്രായപ്പെട്ടത്. യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതിന് പകരം യുവാക്കള്‍ ജോലി നല്‍കുകയാണ് വേണ്ടതെന്ന് പത്തില്‍ ഏഴ് പേരും ആവശ്യപ്പെട്ടു. സ്ക്കൂളുകള്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കണമെന്ന് 88% ആളുകളും ആവശ്യപ്പെട്ടു.
സാമ്പത്തികമായ വളര്‍ച്ചയുണ്ടായിട്ടും കഴിഞ്ഞ 20 വര്‍ഷമായി ജോലി കണ്ടെത്തുക എന്നത് എളുപ്പമല്ല എന്നാണ് അഞ്ചില്‍ നാല് പേരും അഭിപ്രായപ്പെട്ടത്.
തൊഴില്പരിശീലവും തൊഴില്‍ അനുഭവങ്ങളും താന്‍ നിര്‍ബന്ധമാക്കുമെന്ന് ബിസിനസ് സെക്രട്ടറി വിന്‍സ് കേബിള്‍ വ്യക്തമാക്കിയിരിക്കുകയാണ്. യുവാക്കളിലെ തൊഴിലില്ലായ്മ വന്‍ വെല്ലുവിളിയാണ്. തങ്ങളുടെ യുവ തലമുറ നശിച്ചുപോകുന്നതും അവരുടെ കഴിവുകള്‍ ശ്രദ്ധിക്കാതെ പോകുന്നതും അംഗീകരിക്കാന്‍ കഴിയില്ല. ഒരു ശക്തമായ സാമ്പത്തിക വ്യവസ്ഥയ്ക്ക് പരിചയ സമ്പന്നരായ ജോലിക്കാര്‍ അത്യാവശ്യമാണ്. യുവാക്കള്‍ക്ക് തൊഴില്‍പരിശീലനം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല