ഭീകരതക്ക് പണം കണ്ടെത്താന്‍ ഇസ്ലാമിക് സ്റ്റേറ്റ് തങ്ങള്‍ കൊന്നൊടുക്കുന്നവരുടെ അവയവങ്ങള്‍ കച്ചവടം നടത്തുന്നതായി വാര്‍ത്ത. കൊലപ്പെടുത്തുന്നവരുടെ ആന്തരാവയവങ്ങള്‍ പുറത്തെടുത്ത് അന്താരാഷ്ട്ര വിപണിയില്‍ വില്പന നടത്തുകയാണ് ഇസ്ലാമിക് സ്റ്റേറ്റ് ചെയ്യുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പല മൃതദേഹങ്ങളും വികൃതമാക്കിയ രീതിയിലാണ് കണ്ടെത്തിയത് എന്ന് ഇറാക്കിലെ യുഎന്‍ അംബാസഡര്‍ മുഹമ്മദ് അല്‍ ഹാക്കിം വെളിപ്പെടുത്തി. മൃതദേഹങ്ങളുടെ വൃക്കകള്‍ ഇരിക്കുന്ന ഭാഗം തുറന്ന നിലയിലായിരുന്നു.
എല്ലാ മാനുഷിക മൂല്യങ്ങളേയും ഭീകരര്‍ ചവിട്ടി മെതിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മാനവികയോട് ചെയ്യുന്ന ഈ ക്രൂരതക്ക് ഇസ്ലാമിക് സ്റ്റേറ്റ് കണക്കു പറയേണ്ടി വരുമെന്നും ഹാക്കീം പറഞ്ഞു.
വാര്‍ത്തയെ തുടര്‍ന്ന് ഐക്യരാഷ്ട്ര സഭ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല