ലണ്ടന്‍: മാര്‍ച്ചിലുണ്ടായ ഭീകരമായ ഭൂകമ്പത്തെ തുടര്‍ന്ന് ജപ്പാന്റെ സമുദ്രാടിത്തറ 79 അടി സെഡിലേക്ക് നീങ്ങിയിട്ടുണ്ടെന്ന് ശാസ്ത്രജ്ഞര്‍. ഈ പ്രദേശത്ത് ഭൂകമ്പത്തിനുള്ള സാധ്യത കൂടിയിട്ടുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
മാര്‍ച്ച് 11നുണ്ടായ ഭൂകമ്പത്തിന്റെ കാരണങ്ങളെക്കുറിച്ചും അതിന്റെ പ്രഭാവത്തെക്കുറിച്ചും പഠിച്ച് റിപ്പോര്‍ട്ട് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭൂകമ്പമുണ്ടായ ഈ പ്രദേശത്ത് സ്ഥിതി കൂടുതല്‍ ഭീകരമായിരിക്കുകയാണെന്നും ഇവിടെ സീസ്മിക് സ്ട്രസ് കേന്ദ്രീകരിച്ചിരിക്കുകയാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
അതിഭീകരമായ ഭൂകമ്പത്തിന് കാരണമായ ഫോള്‍ട്ട് ലൈനിനടുത്ത് ജലത്തിനടയില്‍ വച്ചിരുന്ന ജിയോഡെറ്റിക് ഉപകരണങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളും ശാസ്ത്രജ്ഞര്‍ പരിശോധിച്ചിട്ടുണ്ട്. ഇതില്‍ ഒരു ഉപകരണം വച്ചിരുന്നത് എം.വൈ.ജി.ഐ എന്നുവിളിക്കുന്ന സ്റ്റേഷന്റെ മുകളിലാണ്. റിക്ടര്‍സ്‌കെയിലില്‍ 9രേഖപ്പെടുത്തിയ ഭൂകമ്പ പ്രഭവകേന്ദ്രത്തിന്റെ മുകള്‍ഭാഗമാണ് എം.വൈ.ജി.ഐ.
എം.വൈ.ജി.ഐ സൈറ്റില്‍ നിന്നും പുറത്തെടുത്ത ഉപകരണത്തിലെ വിവരങ്ങള്‍ പ്രകാരം ഈ പ്രദേശത്തെ സമുദ്രാടിത്തറ തെക്കുകിഴക്ക് ഭാഗത്തേക്ക് 79 അടി നീങ്ങിയിട്ടുണ്ടെന്ന് ഫെബ്രുവരിയിലെടുത്ത കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. ഇത് 10അടി മുകളിലേക്ക് ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സ്ഥാനഭ്രംശം ഉണ്ടായത് ഭൂകമ്പസമയത്താണെന്നാണ് ജപ്പാന്‍ കോസ്റ്റ് ഗാഡിലെ ജിയോഡെസിസ്റ്റ് ഡോ.മാരികോ സാറ്റോ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല