ഭൂമധ്യരേഖയ്ക്ക് താഴെയുള്ള പ്രദേശത്ത് വസിക്കുന്നവരുടെ തലച്ചോര്‍ മുകള്‍ഭാഗത്തുള്ളവരേക്കാള്‍ വലുതായിരിക്കുമെന്ന് പഠനങ്ങള്‍. പ്രകാശം കുറഞ്ഞ പ്രദേശത്ത് വസിക്കുന്നതിനാലായിരിക്കാം ഇതെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.
ഭൂമധ്യരേഖയില്‍നിന്നും മുന്നോട്ട് നീങ്ങുകയാണെങ്കില്‍ പ്രകാശം ക്രമേണ കുറഞ്ഞുവരുന്നതായി കാണാം. പ്രകാശം കുറയുന്നു എന്നതുകൊണ്ടുതന്നെ ഈ പ്രദേശങ്ങളില്‍ വസിക്കുന്നവരുടെ കണ്ണുകള്‍ താരതമ്യേന വലുതായിരിക്കുമെന്ന് ഓക്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ആന്ത്രപ്പോളജിയിലെ ഇല്യൂനെഡ് പിയേഴ്‌സ് വ്യക്തമാക്കി. കാഴ്ചകള്‍ വ്യക്തമായി കാണാന്‍ അവരുടെ കണ്ണുകള്‍ കൂടുതല്‍ വികസിതമായിരിക്കേണ്ടതുണ്ട്.
ഇംഗ്ലണ്ടുള്‍പ്പടെയുള്ള രാജ്യങ്ങളില്‍നിന്നായി 55 തലയോട്ടികളുടെ ഐ സോക്കറ്റുകളും തലച്ചോറും പരിശോധിച്ചതിലാണ് ഇക്കാര്യം വ്യക്തമായത്. തലച്ചോറിന് വലിപ്പം കൂടുതല്‍ എന്നതു കൊണ്ട് ഭൂമധ്യരേഖയ്ക്ക് താഴെയുള്ളവര്‍ ചെറിയവരാണെന്ന അര്‍ത്ഥമില്ലെന്ന് അവര്‍ വ്യക്തമാക്കി. ഇവരുടെ പൂര്‍വ്വികര്‍ ആഫ്രിക്കയില്‍നിന്നും കുടിയേറിപ്പാര്‍ത്തവരാണെന്നും പഠനത്തില്‍ പറയുന്നു. പെട്ടെന്നുള്ള കുടിയേറ്റത്തില്‍ പ്രകാശം കുറഞ്ഞ പ്രദേശം അവര്‍ വാസത്തിനായി തിരഞ്ഞെടുത്തതാവാമെന്നും അവര്‍ വ്യക്തമാക്കുന്നു.
ഭൂമധ്യരേഖയ്ക്ക് സമീപം താമസിക്കുന്നവരുടെ തലച്ചോര്‍ 22 മില്ലിലിറ്ററാണ്. എന്നാല്‍ പഠനം നടത്തിയ വിഭാഗങ്ങള്‍ക്കിത് 26 മില്ലിലിറ്ററായിട്ടാണ് കാണാന്‍ കഴിഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല