ജേക്കബ് പുന്നൂസ്
2000 വര്‍ഷങ്ങള്‍ക്കു ശേഷം ലോകം അവസാനിക്കുമെന്നും അന്ത്യ വിധിക്കായി ക്രിസ്തു രണ്ടാമതും വരുമെന്നുമുള്ള ക്രൈസ്തവ വിശ്വാസം യാതാര്ത്യമാകുമോ ? മായന്‍ കലണ്ടര്‍ പ്രവചിച്ച രീതിയില്‍ 2012 -ല്‍ ലോകം അവസാനിക്കുമോ ? അങ്ങിനെയെങ്കില്‍ എങ്ങിനെയായിരിക്കും ലോകാവസാനം ? ഭൂമിയുടെ ഭ്രമണ പഥത്തിന് നേരെ ഒരു ക്ഷുദ്രഗ്രഹം നീങ്ങുന്നുവെന്ന് ഭൗമശാസ്ത്രജ്ഞര്‍ ആവകാശപ്പെടുന്നുണ്ട്. ഇത് ഭൂമിയില്‍ ജീവജാലങ്ങളുടെ അന്തകനാകുമെന്നാണ് കണക്കുകൂട്ടല്‍ . അതോ ഇതെല്ലാം വെറും കെട്ടുകഥകള്‍ മാത്രമോ ? . എങ്ങനെയായിരിക്കും ഭൂമിയുടെ അന്ത്യം? അതിനെക്കുറിച്ച് പലരും പല നിര്‍ദേശങ്ങളും തിയറികളും മുന്നോട്ടുവയ്ക്കുന്നുണ്ട്.
വളരെ പ്രധാനപ്പെട്ട അഞ്ച് അന്ത്യദിന തിയറികള്‍ നമുക്ക് നോക്കാം. നമ്മളില്‍ പലരും വിചാരിക്കുമ്പോലെ ഈ അഞ്ച് തിയറികള്‍ക്ക് ലോകം അവസാനിപ്പിക്കാന്‍ കഴിയുമോ? അല്ലെങ്കില്‍ ഇത് വെറും സയന്‍സ് ഫിക്ഷന്‍ മാത്രമോ?
മെറ്റീയോറൈറ്റ്‌സും ക്ഷുദ്രഗ്രഹവും
ശൂന്യാകാശത്ത് നിന്ന് ഭൂമിയിലേക്ക് പതിക്കുന്ന വലിയ പാറക്കഷണങ്ങള്‍ 90 കളിലെ അര്‍മാഗെഡണ്‍, ഡീപ് ഇംപാക്ട് തുടങ്ങിയ സിനിമകള്‍ക്ക് പ്രമേയമായിരുന്നു.
1980ല്‍ മെറ്റീയോറൈറ്റ് പ്രഭാവം അല്ലെങ്കില്‍ അല്‍വരസ് ഹൈപ്പോതീസീസ് ദഎന്നുവിളിക്കുന്ന ഈ തിയറി ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ 65 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് ദിനോസര്‍ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകാന്‍ കാരണം ഇതാണെന്ന് പിന്നീട് വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
സൈബീരിയിലാണ് അവസാനം ഉല്‍ക്കാശിലകള്‍ പതിച്ചത്. 1908 പതിച്ച ഈ ഉല്‍ക്കാശില തുംഗുസ്‌ക നദിയ്ക്ക് സമീപമുള്ള 2,000 സ്‌ക്വയര്‍ കിലോമീറ്ററിലെ 80 മില്ല്യണ്‍ മരങ്ങളെ ഒറ്റയടിക്കു തകര്‍ത്തു.ഭാഗ്യമെന്നു പറയട്ടെ അവിടെ ജനവാസമില്ലാതിരുന്നതിനാല്‍ ആളപായമുണ്ടായിട്ടില്ല.
വലിയ ആറ്റം ബോംബുകള്‍ ഭൂമിയില്‍ പതിക്കുന്നതിന് തുല്യമായ നാശനഷ്ടങ്ങള്‍ ഒരു ചെറിയ ഉല്‍ക്കാശിലയുണ്ടാക്കും.2036 ഏപ്രില്‍ 16നുമുന്‍പ് ഏകദേശം രണ്ട് ഫുട്‌ബോള്‍ ഗ്രൗണ്ടുകളുടെ വലുപ്പത്തിലുള്ള അപോഫിസ് എന്ന ആസ്റ്ററോയിഡ് ഭൂമിയുമായി കൂട്ടുമുന്നാണ് റഷ്യയിലെ ചില ശാസ്ത്രജ്ഞരുടെ പ്രവചനം.
ഇത് ഭൂമി അതിന്റെ ഭ്രമണപഥത്തില്‍ നിന്നും തെറിച്ചുപോകുന്നതിലേക്ക നയിക്കും. ശാസ്ത്രീയമായ കണക്കുകള്‍ പ്രകാരം ഈ ആസ്റ്ററോയിഡ് ഭൂമിയുമായി കൂട്ടിയിടിക്കും. എന്നാല്‍ ഇത് സംഭവിക്കാനുള്ള സാധ്യത കുറവാണെന്നും ഇവര്‍ സമ്മതിക്കുന്നുണ്ട്.
സൗരക്കാറ്റുകള്‍ (സോളാര്‍ സ്‌റ്റോം)
സൂര്യന്റെ കാന്തിക മണ്ഡലം വ്യതിചലിക്കുന്നതിന്റെ ഭാഗമായി 12 വര്‍ഷത്തിലൊരിക്കലുണ്ടാകുന്ന പ്രതിഭാസമാണ് സോളാര്‍സ്‌റ്റോം. ഒരുപാട് സൂര്യകേന്ദ്രങ്ങള്‍ ചേര്‍ന്നുണ്ടാവുന്ന സോളാര്‍ സൈക്കിള്‍ 24 ആവുകയും 2013 ഓടെ സോളാര്‍ സ്‌റ്റോം അതിന്റെ പാരമത്യയിലെത്തുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നത്.
1859ല്‍ എട്ടുദിവസം നീണ്ടുനിന്ന കാരിംഗ്ടണ്‍ ഇവന്റ് ടെലഗ്രാഫുകളും ബില്‍ഡിങ്ങുകളും കത്താനിടയാക്കിയിരുന്നു. വരാനിരിക്കുന്ന സൗരക്കാറ്റിന് 300 ട്രാന്‍സ്‌ഫോര്‍മറുകളെ 90 സെക്കന്റുകള്‍ കൊണ്ട് നശിപ്പിക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍മാര്‍ പറയുന്നത്.
പോള്‍ ഷിഫ്റ്റ്
ചില ആധുനിക ശാസ്ത്രഞ്ജരും മായന്‍ തിയറിയും 25,800 വര്‍ഷം കൂടുമ്പോള്‍ ഒരു അസ്വാഭിവകാര്യം സംഭവിക്കുമെന്ന മുന്നയിപ്പ് നല്‍കുന്നു. മായന്‍ തിയറി അനുസരിച്ച് സൗരയൂഥത്തില്‍ മധ്യത്തിലായാണ് ഭൂമിയുള്ളത്. ഭൂമിക്ക് ചുറ്റും മറ്റുഗ്രഹങ്ങള്‍ വലംവയ്ക്കുന്നു.
എന്തുകൊണ്ടാണ് ഈയൊരു ശ്രേണിയുണ്ടായതെന്ന് ആര്‍ക്കും അറിയില്ല. ഈ ശ്രേണിയില്‍ മാറ്റമുണ്ടാകുക എന്നത് ലോകാവസാനത്തെ സൂചിപ്പിക്കുന്നു. ഇത് കഴിഞ്ഞ് കുറച്ചുദിവസത്തിനുള്ളില്‍ തന്നെ ഭൂമിയുടെ മുഖച്ഛായ മാറും. ഭൂമിയുടെ അകക്കാമ്പ് ഭൂവല്‍ക്കമായി മാറും.
അതായത് തെക്കുവടക്ക് ഭാഗത്തില്‍ മാറ്റംവരും. ഇത്തരത്തിലുള്ള ഒരുമാറ്റം ഭൂമികുലുംക്കം, സുനാമി, തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു കാരണാകും. 2012 എന്ന സിനിമയില്‍ ചിത്രീകരിച്ചപോലുള്ള കാര്യങ്ങള്‍.
അഗ്‌നി പര്‍വ്വത സ്‌ഫോടനങ്ങള്‍
കഴിഞ്ഞവര്‍ഷം ഐസ് ലാന്റിലെ ഈജാഫ്ജാല്ലോജോകുല്‍ എന്ന അഗ്‌നിപര്‍വ്വതം പൊട്ടിത്തകര്‍ന്നപ്പോള്‍ തെക്കന്‍ യൂറോപ്പുവരെ പുകപടര്‍ന്നിരുന്നു. എന്നാല്‍ ലോകത്തിലെ വന്‍ അഗ്‌നിപര്‍വ്വതങ്ങളില്‍ ഏതെങ്കിലുമൊന്നാണ് പൊട്ടുന്നതെങ്കിലോ അത് ആഗോളതലത്തില്‍ ബാധിക്കുന്ന വന്‍ പ്രശ്‌നമായി തീരും.
75,000വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇന്തോനേഷ്യയിലെ സുമാത്രയിലെ മൗണ്ട് ടോബ എന്ന അഗ്‌നിപര്‍വ്വതം പൊട്ടിയിരുന്നു. ആയിരക്കണക്കിന് ക്യൂബിക് കിലോമീറ്ററുകളിലായി ചാരവും സള്‍ഫര്‍ ഡൈ ഓക്‌സൈഡും പുറത്തുവന്നിരുന്നു.
ആഗോളതാപനം
കഴിഞ്ഞ 50 വര്‍ഷക്കാലത്തെ അപേക്ഷിച്ച് ഇപ്പോള്‍ ഭൂമിയുടെ ശരാശരി ഊഷ്മാവ് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ മോശമായ ഇടപെടല്‍ കാരണമുണ്ടായ ഈ മാറ്റത്തെക്കുറിച്ച് ഇന്റര്‍ ഗവര്‍ണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈറ്റ് ചെയ്ഞ്ച് വിശകലനം നടത്തിയിരുന്നു.
ജനസംഖ്യാവര്‍ധനവും മനുഷ്യന്റെ മോശമായ ഇടപെടലും കാരണം ഹരിത ഭവനപ്രഭാവം എന്ന അവസ്ഥ നമ്മള്‍ അഭിമുഖീകരിക്കേണ്ടിവരും. ഇത് ഭൂമി മനുഷ്യന് ജീവിക്കാന്‍ കഴിയാത്ത ഒന്നായി മാറ്റും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല