കോഴിക്കോട് നടന്ന ചുംബന സമരത്തിൽ പങ്കെടുത്ത് സ്വന്തം ഭർത്താവിനെ ചുംബിച്ചതിന് കോളേജ് പ്രൊഫസറായ ദീദി ദാമോദരന് കാരണം കാണിക്കൽ നോട്ടീസ്. ദീദി ജോലി ചെയ്യുന്ന കോളേജിലെ അധികൃതരാണ് നോട്ടീസ് നൽകിയത്. കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ ജീവനക്കാരിയാണ് ദീദി.
സദാചാര പോലീസിനെതിരെ പ്രതിഷേധിക്കാനാണ് കോഴിക്കോട് ചുംബന സമരം സംഘടിപ്പിച്ചത്. പരസ്യ ചുംബനത്തിൽ പങ്കെടുത്തതിലൂടെ കുട്ടികൾക്ക് ദീദി ഏറ്റവും മോശപ്പെട്ട മാതൃകയാണ് കാണിച്ചതെന്ന് നോട്ടീസിൽ കുറ്റപ്പെടുത്തുന്നു. പല മാതാപിതാക്കളും ഇക്കാര്യം ചൂണ്ടിക്കാണിച്ച് കോളേജ് അധികൃതരെ സമീപിച്ചതായും അധികൃതർ പറയുന്നു.
എന്നാൽ 24 വർഷത്തെ ദാമ്പത്യമാണ് തനിക്കുള്ളതെന്നും പരസ്യ ചുംബനം പ്രതീകാത്മകമായിരുന്നു എന്നുമാണ് ദീദിയുടെ നിലപാട്. തങ്ങളുടെ അധ്യാപികയുടെ പ്രവർത്തി മോശമായി സ്വാധീനിച്ചു എന്നു പറയാൻ കഴിയില്ലെന്നും, അവർ ഒരുതരത്തിലും തങ്ങളെ സമരത്തിൽ പങ്കെടുക്കാൻ നിർബന്ധിച്ചില്ലെന്നും വിദ്യാർഥികൾ പറഞ്ഞു.
46 കാരിയായി ദീദി തിരക്കഥാകൃത്ത് ടി. ദാമോദരന്റെ മകളാണ്. 20 വർഷമായി അധ്യാപികയായി ജോലി ചെയ്യുന്നു. കേരള സംസ്കാരത്തിന് യോജിക്കാത്ത നടപടിയെന്നു പറഞ്ഞ് വിവിധ സംഘടനകൾ ചുംബന സമരത്തിനെതിരെ രംഗത്തെത്തിയിരുന്നു. പൊതുസ്ഥലത്തെ മാന്യതയുടെ ലംഘനെമെന്ന നിയമ തടസം പറഞ്ഞ് പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല