1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2011

ന്യൂറോ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അങ്കമാലി സ്വദേശിനി ബ്രാഡ്‌ഫോര്‍ഡില്‍ നിര്യാതയായി .അങ്കമാലിക്കടുത്ത് നടുവട്ടം പരേതനായ ദേവസിക്കുട്ടിയുടെ ഭാര്യ മേരി ഡേവിഡ് പാറെക്കാരന്‍(60) ആണ് മകന്‍ ജിമ്മിയുടെ വീട്ടില്‍ വച്ച് ഇന്നലെ വൈകിട്ട് ആറരയ്ക്ക് നിര്യാതയായത്. മൂന്നു മക്കളും യുകെയിലായതിനാല്‍ നാലു വര്‍ഷത്തോളമായി സെറ്റില്‍മെന്റ് വിസയില്‍ യുകെയില്‍ താമസിച്ച് വരുകയായിരുന്നു.

മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകുവാനുള്ള നടപടിക്രമങ്ങള്‍ നടന്നു വരുന്നു.സംസ്‌കാരം പിന്നീട് നടുവട്ടം സെന്റ് ആന്റണീസ് പള്ളിയില്‍ നടക്കും.ബാഡ്‌ഫോര്‍ഡില്‍ താമസിക്കുന്ന ജിമ്മി, കേംബ്രിഡ്ജില്‍ താമസിക്കുന്ന ജിജു ഷാജു, കീത്ത്‌‌ലിയില്‍ താമസിക്കുന്ന ജീനാ ആന്റോ എന്നിവരാണ് മക്കള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.