വെസ്റ്റ് ചെസ്റ്റര്‍(അമേരിക്ക): പെകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത രണ്ടാനച്ഛന് കോടതി 200 വര്‍ഷം തടവു വിധിച്ചു. അമേരിക്കയിലെ ചെസ്റ്റര്‍ കൗണ്ടി ജഡ്ജിയാണ് ജെയിംസ് പി മെക്കള്‍റിയാണ് വിധി പുറപ്പെടുവിച്ചത്.
താങ്കള്‍ തടവറയില്‍ കിടന്നു മരിയ്ക്കണമെന്നതാണ് തന്റെ ലക്ഷ്യമെന്ന് ശിക്ഷവിധിച്ചശേഷം ജഡ്ജി കുറ്റവാളിയോട് പറഞ്ഞു. തന്റെ വളര്‍ച്ചയുടെ ഘട്ടങ്ങളെല്ലാം ഒരു തരം ദുസ്വപ്‌നമായിരുന്നുവെന്നാണ് പീഡനത്തിനിരയായ പെണ്‍കുട്ടി പറഞ്ഞത്.
നിരന്തരമായ പീഡനത്തിനൊടുവില്‍ താന്‍ ഗര്‍ഭിണിയായപ്പോള്‍ അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് തന്നെ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബ്ബന്ധിച്ചുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. തന്റെ രണ്ടാനച്ഛന് കഠിനശിക്ഷ നല്‍കണമെന്ന് കുട്ടി കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല