മക്ഡൊണാള്‍ഡില്‍ കയറി കൂട്ടുകാരോടൊപ്പം വയറുനിറയെ ഭക്ഷണം കഴിച്ച യുവാവിന് ലഭിച്ചത് അഞ്ചുലക്ഷം പൗണ്ടിന്റെ ജാക്പോട്ട്. ജോഷ് സാര്ജിയന്റിനാണ് ഈ ഭാഗ്യം ലഭിച്ചിരിക്കുന്നത്.
മക്ഡൊണാള്‍ഡ് തങ്ങളുടെ ഭക്ഷണശാലയിലെത്തുന്നവര്ക്കായി സംഘടിപ്പിച്ച മല്‍സരമാണ് ജോഷിന് ഭാഗ്യത്തിന്റെ വഴിതുറന്നത്. ഭക്ഷണം കഴിക്കുന്നതിനോടൊപ്പം ജാക്പോട്ട് കളിക്കാന്‍ കൂടി അവസരം നല്‍കുന്നതായിരുന്നു മക്ഡൊണാള്‍ഡിലെ മല്‍സരം. തുടര്‍ന്ന് ജോഷ് മല്സരിക്കാനിറങ്ങുകയും തന്റെ ശീതളപാനീയത്തില്‍ മേഫെയര്‍ സ്റ്റിക്കര്‍ കണ്ടെത്തുകയുമായിരുന്നു. കൂട്ടുകാരോടൊപ്പം മക്ഡൊണാള്‍ഡില്‍ കയറിയപ്പോള്‍ ഇത്തരമൊരു ഭാഗ്യം ലഭിക്കുമെന്ന് കരുതിയില്ലെന്ന് ജോഷ് പറഞ്ഞു.
താനതുവരെ ബിഗ് മാക്ക് കഴിക്കാനെത്തിയിരുന്നില്ല. എന്നാല്‍ ഭക്ഷണം കഴിച്ചതോടെ വിശപ്പും മാറി ഭാഗ്യവും തെളിഞ്ഞു. ജോഷ് പറയുന്നു. ശരിക്കും തനിക്ക് മേഫെയര്‍ സ്റ്റിക്കര്‍ ലഭിച്ചപ്പോള്‍ അന്തം വിട്ടുപോയെന്നും ജോഷ് പ്രതികരിച്ചു. ലിങ്കോണ്‍ഷെയറിലെ ബോസ്റ്റണില്‍ നിന്നുള്ളയാളാണ് ജോഷ്. തന്റെ ഗാര്‍ഡനിംഗ് ബിസിനസുമായി മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലായിരുന്നു ജോഷ്.
തനിക്കിതുവരെ ഇത്തരത്തിലൊരു ഭാഗ്യം ലഭിച്ചിട്ടില്ലെന്നും ബിസിനസ് വിപുലമാക്കാനും ഭാവിക്കുമായും ഈ തുക വിനിയോഗിക്കുമെന്നും ജോഷ് പറഞ്ഞു. ജീവിതത്തില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒരിക്കല്‍ മാത്രമേ നടക്കൂ എന്നും തന്റെ ഭാവി കരുപ്പിടിപ്പിക്കാനാണ് ഇനി ശ്രമിക്കുകയെന്നും ജോഷ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല