അലക്‌സ് വര്‍ഗീസ്: ബ്ലഡ് സ്‌റ്റെംസ് രജിസ്‌ട്രേഷന്‍ ചെയ്യാനും അതിന്റെ പ്രചാരകരാവാനും കൂടുതല്‍ മലയാളികളും മലയാളി സംഘടനകളും മുന്നോട്ടു വരുവാന്‍ ഉപഹാര്‍ ആഹ്വാനം ചെയ്യുന്നു. ജേസന്റെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ വളരെയധികം ദുഃഖം തോന്നി. ജേസനു വേണ്ടി ബ്ലഡ് സ്‌റ്റെംസ് സെല്‍ ഡോണറെ തിരഞ്ഞുപിടിക്കാനുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ ശ്രമത്തില്‍ പങ്കെടുത്തിരുന്നു. ലിവര്‍പൂളില്‍ അദ്ദേഹത്തിന് വേണ്ടി സ്‌റ്റെംസ് സെല്‍ ഡോണര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പയനില്‍ പങ്കെടുത്തിരുന്നു.
കൂടുതല്‍ ഇന്ത്യക്കാരെ ബ്ലഡ് സ്‌റ്റെംസ് സെല്‍ ഡോണര്‍ രജിസ്‌ട്രേഷനില്‍ ചേര്‍ക്കാന്‍ ഫാ. ചിറമേലിന്റെ നേതൃത്വത്തില്‍ ഉപഹാര്‍ എന്ന ചാരിറ്റി സംഘടന രൂപീകരിച്ചപ്പോള്‍ ജേസനോട് സംസാരിച്ചിരുന്നു. കൂടുതല്‍ പേരുടെ ജീവന്‍ രക്ഷിക്കാന്‍ ഉപഹാറിനു കഴിയട്ടെ എന്ന് ജേസന്‍ ആശംസിച്ചിരുന്നു. ജേസനു അനുയോജ്യമായ ബ്ലഡ് സ്‌റ്റെംസ് സെല്‍ കണ്ടു പിടിക്കാന്‍ നമുക്ക് കഴിഞ്ഞില്ല എന്ന സത്യം ഈ അവസരത്തില്‍ ഇന്ത്യക്കാര്‍ പ്രത്യേകിച്ച് മലയാളികള്‍ മനസിലാക്കേണ്ടിയിരിക്കുന്നു. ജേസന് അനുയോജ്യമായ ബ്ലഡ് സ്‌റ്റെംസ് സെല്‍ ലഭിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യത മലയാളികളില്‍ നിന്ന് തന്നെയായിരുന്നു.
യുകെയിലെ എല്ലാ മലയാളികളെയും പരിശോധിച്ചാല്‍ ചിലപ്പോള്‍ അനുയോജ്യമായ സ്‌റ്റെംസ് സെല്‍ കിട്ടിയേനെ. പക്ഷേ, നമ്മള്‍ അത് ചെയ്തില്ല എന്ന സത്യം നാം മനസിലാക്കണം. പരമാവധി മലയാളികള്‍ ബ്ലഡ് സ്‌റ്റെംസ് സെല്‍ ഡോണര്‍ രജിസ്‌ട്രേഷനില്‍ ചേര്‍ക്കാന്‍ ഇനിയെങ്കിലും നാം പരിശ്രമിക്കണം. ഇതിനു വേണ്ടിയാണ് ഉപഹാര്‍ എന്ന ചാരിറ്റി സംഘടന രൂപം കൊണ്ടത്.കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ആയിരത്തോളം പേരെ സ്‌റ്റെംസ് സെല്‍ ഡോണര്‍ രജിസ്‌ട്രേഷനില്‍ പേര് ചേര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
യുകെയില്‍ ജീവിക്കുന്ന മലയാളികളുടെ അംഗ സംഖ്യ നോക്കിയാല്‍ ഇത് വളരെ കുറവാണ്. യുകെയിലുള്ള എല്ലാ മലയാളി സംഘടനകളും അവരുടെ എല്ലാ അംഗങ്ങളെയും സ്‌റ്റെംസ് സെല്‍ ഡോണര്‍ രജിസ്‌ട്രേഷനില്‍ പേര് ചേര്‍ക്കാന്‍ ശ്രമിക്കണം. ഉപഹാര്‍ അതിനു വേണ്ട എല്ലാ സഹായങ്ങളും നല്‍കുന്നതാണ്. എല്ലാ സംഘടനകളും അവര്‍ നടത്തുന്ന ഓണ പരിപാടി പോലെയും ക്രിസ്മസ് പരിപാടി പോലെയും ഡോണര്‍ രജിസ്‌ട്രേഷന്‍ കാമ്പയിന്‍ നടത്തിയാല്‍ ഭാവിയില്‍ നമ്മളില്‍ ആര്‍ക്കെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ ബ്ലഡ് സ്‌റ്റെംസ് സെല്‍ ആവശ്യമായി വന്നാല്‍ ഇത് വളരെയധികം ഉപകരിക്കും. ഇന്ത്യയില്‍ ഡോണര്‍ രജിസ്‌ട്രേഷനില്‍ അംഗമാകാന്‍ 3000 രൂപ ചെലവ് വരും.
യുകെയില്‍ ‘ഡിലീറ്റ് ബ്ലഡ് ക്യാന്‍സര്‍ ‘ എന്ന ചാരിറ്റി സംഘടന വഴി സൗജന്യമായി ചെയ്തു തരുന്നു. നിങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചാല്‍ മാത്രം മതി. ഉപഹാര്‍ , ‘ഡിലീറ്റ് ബ്ലഡ് ക്യാന്‍സര്‍ ‘ എന്ന ചാരിറ്റി സംഘടനയുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നു. ഉപഹാര്‍ ബ്ലഡ് സ്‌റ്റെംസ് സെല്‍ ഡോണര്‍ രജിസ്‌ട്രേഷന്‍ കാമ്പയിന്‍ യുകെയിലുടനീളം നടത്താന്‍ ആഗ്രഹിക്കുന്നുണ്ട് ഈ പ്രചരണത്തില്‍ പങ്കുചേരാന്‍ താല്പ്പര്യമുള്ള വോളണ്ടിയര്‍മാരും സംഘടനകളും ഉപഹാറുമായി ബന്ധപ്പെടണം. ഇതിനു വേണ്ടിയുള്ള പ്രചാരണത്തിന് താല്‍പ്പര്യമുള്ള വോളണ്ടിയര്‍മാര്‍ക്ക് എല്ലാ വിധ പരിശീലനവും ഉപഹാര്‍ നല്കുന്നതാണ്. മെഡിക്കല്‍ വിവരങ്ങള്‍ ഇല്ലാത്ത കേവലം സാധാരണക്കാര്‍ക്ക് ഇതിന്റെ പ്രചാരകരാവാന്‍ സാധിക്കും. താല്പ്പര്യം ഉള്ളവര്‍ ബന്ധപ്പെടുക. നിങ്ങള്‍ മനസിലാക്കേണ്ടത്:
1. സ്‌റ്റെംസ് സെല്‍ ട്രാന്‍സ് പ്ലാന്റെഷന്‍ നമ്മളിലെ ചിലര്‍ക്കെങ്കിലും ഭാവിയില ജീവന്‍ രക്ഷിക്കാനുള്ള ചികിത്സയ്ക്കായിരിക്കും.
2. ഈ ചികിത്സ വിജയിക്കാനുള്ള പ്രധാനപ്പെട്ട ഘടകം അനുയോജ്യമായ സ്‌റ്റെംസ് സെല്‍ ഡോണറെ കണ്ടെത്തുക എന്നതാണ്.
3. അനുയോജ്യമായ ബ്ലഡ് സ്‌റ്റെംസ് സെല്‍ ഡോണറെ കണ്ടെത്താന്‍ പ്രയാസമാണ്. പക്ഷേ കണക്കുകള്‍ തെളിയിക്കുന്നത് ഒരു മലയാളിക്ക് യോജിച്ച സ്‌റ്റെംസ് സെല്‍ ലഭിക്കാനുള്ള സാധ്യത മറ്റൊരു മലയാളിയാണ്.
4. ബ്ലഡ് സ്‌റ്റെംസ് സെല്‍ ഡോണേഷന്‍ ഓപ്പറേഷന്‍ ആവശ്യമില്ലാതെ ബ്ലഡ് ദാനം ചെയ്യുന്നതുപോലെ ശരീരത്തിന് ബുദ്ധിമുട്ടില്ലാതെ ചെയ്യാന്‍ കഴിയുന്ന ഒരു ജീവന്‍ രക്ഷാ പ്രവര്‍ത്തനം ആണ്.
5. ബ്ലഡ് സ്‌റ്റെംസ് സെല്‍ ഡോണര്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനകളെയും മത നേതാക്കളെയും പ്രേരിപ്പിക്കുക.
6. ഉപഹാര്‍ എന്ന ചാരിറ്റി സംഘടന അതിനു വേണ്ട എല്ലാ സഹായങ്ങളും നല്കും.
7. ഉപഹാറുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ താല്പ്പര്യം ഉള്ള യൂണിവേഴ്‌സിറ്റി, സ്റ്റ്ഡന്റസ് മുതലായ ജീവിതത്തിന്റെ എല്ലാ തുറകളിലും ഉള്ള വ്യക്തികള്‍ ഉപഹാറുമായി ബന്ധപ്പെടുക.
ഡോ.സിദ്ധിക്ക് പുളിക്കല്‍
സായ് ഫിലിപ്പ് 07743848717ഇ മെയില്‍ upahar2014@gmail.com
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല