ചലച്ചിത്ര താരങ്ങളായ മഞ്ജു വാരിയരും ദിലീപും വിവാഹ മോചിതരായി. ഇരുവരും സംയുക്തമായി നൽകിയ വിവാഹ മോചന ഹർജി എറണാകുളം കുടുംബകോടതി അംഗീകരിച്ചു.
കൗൺസിലിംഗിനു ശേഷം ഒത്തുതീർപ്പിന് കോടതി നൽകിയ കാലാവധി അവസാനിച്ചതിനെത്തുടർന്ന് ഇരുവരും വ്യാഴാഴ്ച കോടതി മുമ്പാകെ ഹാജരായിരുന്നു.
ഒത്തുപോകാൻ കഴിയില്ലെന്ന് ഇരുവരും നേരത്തെ വ്യക്തമാക്കിയിരുന്നതിനാൽ സാങ്കേതിക നടപടികൾ മാത്രമേ പൂർത്തിയാക്കാൻ ഉണ്ടായിരുന്നുള്ളു. അതിനാൽ വിധി കേൾക്കാൻ ഇരുവരും കോടതിയിൽ എത്തിയില്ല.
മകൾ മീനാക്ഷിയുടെ മേലോ, സ്വത്തുക്കളിലോ മഞ്ജു അവകാശം ഉന്നയിച്ചില്ല. മീനാക്ഷി ദിലീപിനൊപ്പം സുരക്ഷിതയായിരിക്കും എന്ന് മഞ്ജു പറഞ്ഞു. അതേസമയം മഞ്ജു നല്ല സുഹൃത്തായിരിക്കും എന്നായിരുന്നു ദിലീപിന്റെ പ്രതികരണം.
കഴിഞ്ഞ ജൂലൈ 24 ന് നൽകിയ വിവാഹ മോചന ഹർജിയിലാണ് ഇപ്പോൾ വിധി പുറത്തു വന്നത്. കോടതി നടപടികൾ മാധ്യമങ്ങളിൽ വരാതെ രഹസ്യമാക്കി വക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല