സാവോപോളോ: ഫിഫയുടെ ലോകഫുട്‌ബോളറായി രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ട പ്ലേമേക്കര്‍ റൊണാള്‍ഡീഞ്ഞോയെ നീണ്ട ഇടവേളക്ക് ശേഷം ബ്രസീല്‍ ടീമിലേക്ക് തിരിച്ച് വിളിച്ചു. ഘാനക്കെതിരെ ലണ്ടനില്‍ സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന സൗഹൃദമത്സരത്തിനുള്ള ബ്രസീല്‍ ടീമിലേക്കാണ് ബ്രസീല്‍ കേച്ച് മാനോമെനസിസ് 31കാരനായ റൊണാള്‍ഡീഞ്ഞോയെ തിരിച്ചുവിളിച്ചത്. തുടര്‍ തോല്‍വികള്‍ മൂലം ടീമിനും കോച്ചിനും നേരെ രൂക്ശ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് റൊണാള്‍ഡീഞ്ഞോയുടെ തിരിച്ചുവരവ്.
2010ലെ ലോകകപ്പ് ടീമില്‍ ഇടം കിട്ടാതിരുന്ന റൊണാള്‍ഡീഞ്ഞോ കഴിഞ്ഞ നവംബറിലാണ് അവസാനമായി ബ്രസീല്‍ ജഴ്‌സിയണിഞ്ഞത്. ലോകപ്പിലെ തോല്‍വിക്ക് പിന്നാലെ കോച്ചായി തിരഞ്ഞെടുക്കപ്പെട്ട മെനേസസ് പക്ഷെ റൊണാള്‍ഡോയെ ടീമിലെടുക്കാന്‍ താല്‍പര്യം കാണിച്ചിരിന്നില്ല. എന്നാല്‍ ബ്രസീല്‍ നേരിടുന്ന തുടര്‍ തോള്‍വികളാണ് അനുഭവസമ്പന്നനായ താരത്തെ ടീമിലെടുക്കാന്‍ കോച്ചിനെ പ്രേരിപ്പിച്ചത്.
കോപ അമേരിക്ക ചാംപ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടറില്‍ തോറ്റു മടങ്ങിയതിനു പിന്നാലെ കഴിഞ്ഞയാഴ്ച ജര്‍മ്മനിയോട് സൗഹൃദമത്സരത്തിലുംബ്രസീല്‍ തോറ്റിരുന്നു. ഇതിനെ തുടര്‍ന്ന്് ടീമിനും പരിശീലകനുമെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. പരിചയസമ്പന്നരായ താരങ്ങളെ അവഗണിച്ചതാണ് ബ്രസീലിന്റെ തോള്‍വികള്‍ക്ക് കാരണമെന്നായിരുന്നു പ്രധാന വിമര്‍ശനം. ഈ സാഹചര്യത്തിലാണ് താരത്തെ ടീമിലേക്ക് തിരിച്ച് വിളിച്ചത്.
ബ്രസീലിയന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫ്‌ളെമംഗോയ്ക്ക് വേണ്ടി കളിക്കുന്ന താരം തകര്‍പ്പന്‍ ഫോമിലാണ്. ഇതുവരെ തോല്‍വിയറിയാതെ കുതിക്കുന്ന ഫ്‌ളെമംഗോ ഒന്നാമതാണ്.റിയോയിലെ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ക്യാപ്റ്റനായ റൊണാള്‍ഡീഞ്ഞോ ഈ വര്‍ഷമാദ്യം ഫ്‌ളെമംഗോയെ കിരീടത്തിലേക്ക് നയിച്ചിരുന്നു. ഫ്‌ളെമംഗോക്കായി കളിച്ച 16 മത്സരങ്ങളില്‍ നിന്നായി ഒന്‍പത് ഗോളും റൊണാള്‍ഡീഞ്ഞോ സ്വന്തമാക്കിയിരുന്നു. ഇതെല്ലാമാണ് മെനേസസിനെ മാറ്റി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.
എന്നാല്‍ മറ്റൊരു പ്ലേമേക്കറായ കാക്കയെ ടീമിലുള്‍പ്പെടുത്തിയിട്ടില്ല. കക്കാക്കു പുറമേ ഇന്റര്‍ താരം മൈക്കോണ്‍, ചെല്‍സി മിഡ്ഫീല്‍ഡര്‍ റാമിറസ് എന്നിവരും ടീമിലില്ല.
അതേസമയം റയല്‍ മാഡ്രിഡ് ലെഫ്റ്റ് ബാങ്ക് മാഴ്‌സെലോയെയും എഫ്‌സി പോര്‍ട്ടോ സ്‌െ്രെടക്കര്‍ ഹള്‍ക്കിനെയും ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല