മനാലിയിലെ അഞ്ജലി മഹാദേവ ക്ഷേത്രത്തിലാണ് എല്ലാ വർഷവും മഞ്ഞിൽ രൂപം കൊള്ളുന്ന ശിവലിംഗമുള്ളത്. കനത്ത മഞ്ഞു വീഴ്ചയും പ്രതികൂല കാലാവസ്ഥയും വകവക്കാതെ വിശ്വാസികളുടെ ഒഴുക്കാണ് ക്ഷേത്രത്തിലേക്ക്.
താപനില പൂജ്യത്തിനും താഴെ പോകുന്ന എല്ലാ തണുപ്പുകാലങ്ങളിലും മഞ്ഞിൽ ശിവലിംഗം പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തവണത്തെ ശിവലിംഗത്തിന് പത്ത് അടിയിലേറെ ഉയരമുണ്ട്.
ഡിസംബറിൽ തണുപ്പികാലത്തിന്റെ വരവോടെ രൂപം കൊള്ളുന്ന ശിവലിംഗം ഫെബ്രുവരി മാസത്തോടെ പൂർണ രൂപം പ്രാപിക്കുന്നു. ശിവലിംഗവും ക്ഷേത്രവും പ്രശസ്തമായതോടെ ദൂരദേശങ്ങളിൽ നിന്നു പോലും വിശ്വാസികൾ ദർശനത്തിനായി എത്തുന്നുണ്ട്.
27 വർഷം മുമ്പ് ഇവിടെ തപസിരുന്ന ഒരു മഹർഷിയാണ് ശിവലിംഗം കണ്ടെത്തിയത് എന്ന് കരുതപ്പെടുന്നു. കശ്മീരിലെ അമർനാഥ് ക്ഷേത്രത്തിലെ ശിവലിംഗത്തിന് തുല്യമായാണ് വിശ്വാസികൾ മനാലിയിലെ ശിവലിംഗത്തെ കാണുന്നത്.
ഏപ്രിൽ വരെ വിശ്വാസികൾക്ക് ദർശനം നൽകുന്ന ശിവലിംഗം മഞ്ഞുകാലം കഴിയുന്നതോടെ അപ്രത്യക്ഷമാകും. അടുത്തുവരുന്ന ശിവരാത്രി ആഘോഷം ഗംഭീരമായി ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് ക്ഷേത്ര ഭാരവാഹികളും വിശ്വാസികളും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല