സംഗീതത്തിന്റെ മാസ്മരികത കൊണ്ടും സൗന്ദര്യംകൊണ്ടും സംഗീതപ്രേമികളുടെ ആരാധനാപാത്രമായി മാറിയ പോപ് ഗായിക മഡോണയുടെ ജീവിതം കോമിക് പുസ്തകമായി ആരാധകര്‍ക്കിടയിലേക്ക്.
അമേരിക്കയിലെ ബ്ലൂവാട്ടര്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കുന്ന ഫീമെയില്‍ ഫോഴ്‌സ് എന്ന കോമിക് പുസ്തകശാഖയുടെ ഭാഗമായാണ് പുസ്തകമിറങ്ങുന്നത്.
മഡോണയുടെ ജീവിതത്തെക്കുറിച്ചുള്ള തുറന്നെഴുത്താണ് ഈ പുസ്തകം. ഒരു സാധാരണ പെണ്‍കുട്ടിയില്‍നിന്നും ലോകെമ്പാടും ആരാധകരുള്ള ഒരു ഗായികയിലേക്കെത്തിയ മഡോണയെക്കുറിച്ച് പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്.
ആഗസ്റ്റ് ആദ്യവാരം പുസ്തകം വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സി.ഡബ്ല്യു.കൂക്കിന്റെ രചന നിര്‍വഹിക്കുന്ന പുസ്തകത്തില്‍ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് മൈക്കിള്‍ ജോണ്‍സണാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല